സ്കൂൾ കലോത്സവത്തിൽ​ ഇത്തവണയും വെജിറ്റേറിയൻ മാത്രം; ഇക്കാര്യത്തിൽ ഇനിയൊരു സംശയവും വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്​ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച്​ വിവാദമുണ്ടായ സാഹചര്യത്തിലാണ്​ ഇങ്ങനെയൊരു തീരുമാനം ഇപ്പോഴേ പ്രഖ്യാപിക്കുന്നതെന്ന്​ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊല്ലത്ത്​ സംസ്ഥാന സ്​കൂൾ കലോത്സവ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല. കലോത്സവത്തിന്‍റെ സ്വർണക്കപ്പ്​ കോഴിക്കോടുനിന്ന് കൊല്ലത്തേക്ക്​ ആഘോഷപൂർവം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - This time also only vegetarian food at the state school arts festival -Minister Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.