Posted On
date_range Updated On
date_range കഠിനംകുളം കൂട്ടബലാത്സംഗത്തിൽ വനിത കമീഷൻ കേസെടുത്തു
ന്യൂഡൽഹി: കഠിനംകുളത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ദേശീയ വനിത കമീഷൻ സ്വമേധയ കേസെടുത്തു.
സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. വനിതകളുടെ സുരക്ഷയിൽ ഗുരുതര വീഴ്ചയാണ് സംഭവം വെളിപ്പെടുത്തുന്നതെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
അതേസമയം ആറുപേരെ കേസിൽ അറസ്റ്റ് ചെയ്തതായി തിരുവനന്തപുരം റൂറൽ എസ്.പി അറിയിച്ചതായി ദേശീയ വനിത കമീഷൻ പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെ തുടർ നടപടികൾ എന്തെല്ലാം സ്വീകരിച്ചുവെന്ന് ഡി.ജി.പി ആർ. ശ്രീലേഖയോട് കമീഷനെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേശീയ വനിത കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.