കീഴാറ്റൂർ (മലപ്പുറം): ലൈഫ് പദ്ധതി പ്രകാരം പ്രസിദ്ധീകരിച്ച ഭവനനിർമാണ ഗുണഭോക്തൃ പട്ടികയിൽ പേര് ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് ഗുണഭോക്താവിന്റെ ഭർത്താവ് കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി സാധനസാമഗ്രികൾക്ക് പെട്രോളൊഴിച്ച് തീയിട്ടു. 10 കമ്പ്യൂട്ടർ, ഫർണിച്ചർ, പ്രിന്ററുകൾ, നിരവധി ഫയലുകൾ എന്നിവ കത്തിനശിച്ചു. കീഴാറ്റൂർ എട്ടാം വാർഡിൽ ചുണ്ടപ്പള്ളി സ്വദേശി മുജീബ് റഹ്മാനാണ് (47) ഓഫിസിനകത്ത് കയറി തീകൊളുത്തിയത്. തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുജീബ് റഹ്മാൻ കൈഞരമ്പ് മുറിച്ചു.
ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. കുപ്പിയിൽ പെട്രോളുമായി പഞ്ചായത്ത് ഓഫിസിൽ എത്തിയ മുജീബ് ഫയലുകൾക്ക് മുകളിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. 10 കമ്പ്യൂട്ടറുകളും നിരവധി ഫയലുകളും പ്രിന്ററും ഫർണീച്ചറുകളുംകത്തിനശിച്ചു. ഉച്ചസമയമായതിനാൽ കൂടുതൽ ഉദ്യോഗസ്ഥരും ഭക്ഷണം കഴിക്കാനായി പോയിരിക്കുകയായിരുന്നു. മൂന്നു പേർ മാത്രമാണ് ഓഫിസിൽ ഉണ്ടായിരുന്നത്.
ലൈഫ് മിഷനിൽ ഉൾപ്പെടുത്തി തനിക്ക് വീട് അനുവദിക്കണമെന്ന് കാണിച്ച് മുജീബ് റഹ്മാൻ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഏറെ കാലമായി അപേക്ഷ നൽകിയിട്ടും തീരുമാനമുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഓഫിസിന് തീയിട്ടതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനു ശേഷം ഇയാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.