തിരുവനന്തപുരം: പ്രതിമാസം 1000 രൂപ ഓണറേറിയം വർധിപ്പിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും സമരത്തിൽ നിന്ന് പിറകോട്ടില്ലെന്ന് സമരം ചെയ്യുന്ന ആശമാർ പ്രതികരിച്ചു.
സമരം അവസാനിപ്പിക്കാൻ കഴിയില്ല. സമരം തുടരും.. അതിന്‍റെ രൂപം എന്താണെന്നത് സംഭവിച്ച് അടുത്ത ദിവസം ചർച്ച ചെയ്യും. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാറല്ല, കേന്ദ്ര സർക്കാരാണ് എന്നതായിരുന്നു സർക്കാറിന്‍റെ നിലപാട്. എന്നാൽ സംസ്ഥാന സർക്കാറാണ് ഓണറേറിയം വർധിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഇന്ന് അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ഇതിനോടകം തർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന ആളുകൾക്കുള്ള മറുപടി കൂടിയാണിതെന്ന് ആശ സമര നേതാവ് മിനി പ്രതികരിച്ചു.
233 രൂപ എന്ന ഇപ്പോൾ കിട്ടിക്കൊണ്ടിരുന്ന വേതനം കുടുശികയായി എന്നതും സർക്കാർ സമ്മതിച്ചു. അത് കുടുശികയില്ലാതെ നൽകുമെന്ന് സമ്മതിച്ചു. ഞങ്ങളുന്നയിച്ചത് കാതലായ കാര്യങ്ങളായിരുന്നു എന്നതും മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ അംഗീകരിച്ചു. പക്ഷെ ഇതുകൊണ്ട് അവസാനക്കില്ല. ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുന്നോടിയായി പറഞ്ഞത് ആശവർക്കർമാർക്ക് 700 രൂപ പ്രതിദിന വേതനം നൽകുമെന്നാണ്. അത് നേടിയെടുക്കുന്നതുവരെ സമരം ചെയ്യും.
വിരമിക്കൽ ആനുകൂല്യത്തെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. വിവിധ സംസ്ഥനങ്ങൾ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. സംസ്ഥാനത്ത് വിരമിക്കാൻ പ്രായമായ ആശവർക്കർമാരുണ്ട്. അവരുടെ കാര്യത്തിൽ ഒന്നും പറഞ്ഞിട്ടില്ല എന്നത് വേദനാജനകമാണ്. ആനുകൂല്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരംചെയ്യുന്ന ആശമാര്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.