കായംകുളം: പത്തിയൂര്‍ ക്ഷേത്രത്തിലെ ഗാനമേളയിൽ പാട്ടുപാടിയശേഷം ഗായകൻ കുഴഞ്ഞുവീണ് മരിച്ചു. കന്യാകുമാരി സാഗര്‍ ബീറ്റ്സ് ഗാനമേള ട്രൂപ്പിലെ ഗായകന്‍ പത്തനാട് കങ്ങഴ കരിമ്പന്നൂർ ഹൗസിൽ പള്ളിക്കെട്ട് രാജയാണ് (രാജു- 55) മരിച്ചത്. ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം.
‘ഹൃദയവാഹിനീ... ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ്’ എന്ന ഗാനം പാടിയശേഷമാണ് ഗായകൻ മരണത്തിന് കീഴടങ്ങിയത്. ഇതിനുശേഷം വേദിക്ക് മുന്നിലെ കസേരയില്‍ വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
ഉടൻ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തേ മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സില്‍ ഗായകനായിരുന്നു. ഭാര്യ: മണി. മക്കൾ: രാഹുൽ, രശ്മി, ചിത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.