Posted On
date_range Updated On
date_range തോൽവി ജനങ്ങൾ സ്‌നേഹത്തോടെ നൽകിയ മുന്നറിയിപ്പ്; പാഠം പഠിക്കണമെന്ന് ബിനോയ് വിശ്വം
കോഴിക്കോട്: ജനങ്ങൾ സ്‌നേഹത്തോടെ നൽകിയ മുന്നറിയിപ്പാണ് തോൽവിയെന്നും സി.പി.എം അതിൽ നിന്ന് പാഠം പഠിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോൽവിയിൽ നിന്ന് സി.പി.ഐ പാഠം പഠിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടാം എൽ.ഡി.എഫ് സർക്കാറിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ലക്ഷ്യമിട്ട കാര്യങ്ങള്‍ സര്‍ക്കാറിനു നടത്താന്‍ സാധിച്ചിട്ടില്ല. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കിയതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പരാജയം വിഷമമുണ്ടാക്കുന്നതാണെങ്കിലും എല്ലാത്തിന്റെയും അവസാന വാക്കല്ല. സി.പി.ഐയെ സംബന്ധിച്ച് ജനങ്ങള്‍ മാത്രമാണ് യജമാനന്മാരെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.