പിണറായിയുടെ മണ്ഡലത്തിൽ പി. ജയരാജനാണ് ഞങ്ങളുടെ ഉറപ്പെന്ന് പോസ്റ്റർ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്‍റെ പേരിൽ പ്രചാരണ ബോർഡുകൾ. എൽ.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ് എൽ.ഡി.എഫ് എന്നതിന് ബദലായി പി.ജയരാജൻ്റെ വലിയ ചിത്രം വെച്ച് കൊണ്ട് "ഞങ്ങടെ ഉറപ്പാണ് പി.ജെ " എന്ന ബോർഡാണ് പ്രചരിപ്പിക്കുന്നത്.

ധർമ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തി കേന്ദ്രമായ ആർ.വി മെട്ടയിലെ റോഡരികിലാണ് വലിയ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പോരാളികൾ എന്ന പേരിലാണ് പി.ജയരാജൻ്റെ ചിത്രം പതിച്ച് കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ പി.ജയരാജന് മത്സരിക്കാൻ സീറ്റ് നൽകാത്തതിന് എതിരെ പി.ജെ ആര്‍മി എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കുമുള്ള പ്രമുഖ നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലും മറ്റും പി.ജെ ആർമിയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി.ജെ ആര്‍മി എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളെന്ന് ജയരാജന്‍ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - The poster says that our guarantee is P. Jayarajan in Pinarayi's constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.