മലപ്പുറം: പാർട്ടി സെക്രട്ടറി സ്ഥാനമാണ് എനിക്ക് വലുതെന്നും മത്സരിക്കാനില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കാനുള്ള ലക്ഷ്യം മാത്രം മുൻനിർത്തിയാണ് ഓരോ യു.ഡി.എഫ് പ്രവർത്തകനും കർമ്മരംഗത്ത് പ്രവർത്തിക്കുന്നത്. ഈ കാര്യത്തിൽ നേതൃപരമായ പങ്ക് ആണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ എന്നിൽ അർപ്പിതമായിട്ടുള്ളത്. ഈ സമയത്ത് അതിന് മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പുകളിലും ബൂത്ത് തലം മുതൽ സംസ്ഥാനവും ദേശീയതലവും വരെ ഓരോർത്തർക്കും ഉത്തരവാദിത്വങ്ങളുണ്ട്. അതിൽ എന്റെ പങ്ക് മത്സരിക്കലോ എം.എൽ.എ ആവലോ മാത്രം അല്ല. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതിനേക്കാൾ പ്രധാനമായി കാണുന്നത് മുസ്‌ലിം ലീഗ് പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും കൂടുതൽ എം.എൽ.എമാരെ നേടിക്കൊടുക്കുന്നതിനും യു.ഡി.എഫിനെ അധികാരത്തിൽ തിരിച്ച് എത്തിക്കുന്നതിനും പ്രയത്നിക്കുക എന്നതാണ്. ഏറെ പുതുമയും പ്രൊഫഷണലിസവും ഒത്തു ചേർന്ന സ്ഥാനാർഥി പട്ടികയായിരിക്കും സാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുക. കേരളത്തെ ജയിപ്പിക്കാനുള്ള ആ പ്രഖ്യാപനത്തോടെ നമുക്ക് കളത്തിൽ ഇറങ്ങാമെന്നും പി.എം.എ സലാം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിർണയിൽ ഇതുവരെ അന്തിര തീരുമാനയിട്ടില്ല. മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറാനും പകരം കെ.എം ഷാജിയെ വേങ്ങരയില്‍ മത്സരിപ്പിക്കാനും കഴിഞ്ഞ ദിവസം ധാരണയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഇത്തവണ മത്സരത്തിനില്ല. എട്ട് എം.എൽ.എ മാരെ ഇത്തവണ മാറ്റി നിർത്താനും പാർട്ടി തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.