ഓണത്തിന് മധുരമൂറും പോരാട്ടം; വരുന്നു, ‘മാധ്യമം പായസപ്പെരുമ സീസൺ-2’

കോ​ഴി​ക്കോ​ട്: ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ര​ട്ടി​മ​ധു​ര​മേ​കാ​ൻ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​യ​സ മ​ത്സ​ര​വു​മാ​യി വീ​ണ്ടും ‘മാ​ധ്യ​മം’. രു​ചി​പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന ‘മാ​ധ്യ​മം പാ​യ​സ​പ്പെ​രു​മ സീ​സ​ൺ 2’ ഗ്രാ​ന്റ് ഫി​നാ​ലെ ആ​ഗ​സ്റ്റ് 23ന് ​കോ​ഴി​ക്കോ​ട് ലു​ലു മാ​ളി​ൽ അ​ര​ങ്ങേ​റും. സെ​ലി​ബ്രി​റ്റി ഷെ​ഫു​മാ​രും പ്ര​ശ​സ്ത ഫു​ഡ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ അ​ണി​നി​ര​ക്കും.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​യ​സ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് നി​ങ്ങ​ളു​ടെ കൈ​പ്പു​ണ്യം നാ​ട​റി​യാ​നും ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​മു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണി​ത്. പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ർ​ക്കും പ​ങ്കെ​ടു​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഉ​ട​ൻ https://www.madhyamam.com/payasamcontest എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചോ ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

വി​വി​ധ​ത​രം പാ​യ​സ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​ർ​ക്ക് അ​വ​രു​ടെ പാ​ച​ക​ക​ല ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി കൂ​ടി​യാ​ണ് പാ​യ​സ​പ്പെ​രു​മ. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കോ​ഴി​ക്കോ​ട് ലു​ലു​മാ​ളി​ൽ ഗ്രാ​ന്റ് ഫി​നാ​ലെ ന​ട​ത്തു​ക. ‘മാ​ധ്യ​മ’​വും മീ​ഫ്ര​ണ്ടും ലു​ലു മാ​ളി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഇം​പെ​ക്സ് എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ. ഇ​റാം മോ​ട്ടോ​ഴ്സ്, ഓ​ർ​ബി​സ് ക്രി​യേ​റ്റി​വ്സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ധു​രോ​ത്സ​വം ഒ​രു​ക്കു​ന്ന​ത്.

Tags:    
News Summary - Onam Sweetness: Madhyam Payasaperuma Season 2 is Here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.