ആധാറിൽ ഇ-മെയിൽ ഐ.ഡി ചേർക്കാം

തൃശൂർ: ആധാർ ആപ്പിലൂടെ സൗജന്യമായി ജനങ്ങൾക്ക് ഇ മെയിൽ ഐ.ഡി ചേർക്കാനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും. ഡിസംബർ 31 വരെ മാത്രമാണ് ഈ സൗജന്യം ലഭിക്കുക.

നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തവർക്ക് മാത്രമാണ് ഈ സൗജന്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു. ആധാറുമായി ഇ മെയിൽ ഐ.ഡി ബന്ധിപ്പിക്കുന്നതുവഴി ആധാർ ഓതന്റിക്കേഷൻ നടക്കുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. കൂടാതെ നിലവിൽ ആധാറിൽ മൊബൈൽ നമ്പർ ചേർത്തവർക്ക് ആധാർ ആപ്പിലൂടെ പുതിയ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും അതോടൊപ്പം അനുബന്ധ രേഖകൾ സമർപ്പിച്ച് മേൽവിലാസം തിരുത്താനും 75 രൂപ നിരക്കിൽ സാധിക്കും. ഡോക്യുമെന്റ് അപ്ഡേറ്റ് ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തവർക്ക് ആധാര്‍ അനുബന്ധ രേഖകള്‍ യു.ഐ.ഡി.എ.ഐ പോര്‍ട്ടല്‍ വഴി സൗജന്യമായി 2027 ജൂൺ 14 വരെ പുതുക്കാം.

https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴിയാണ് രേഖകൾ പുതുക്കേണ്ടത്. ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചാര്‍ജ് 75 രൂപയാണ്. ആധാർ എൻറോൾമെൻറ്, 5/15 വയസ്സിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 0-5 വയസ്സിലെയും, അതിനു ശേഷമുള്ള ആധാർ എൻറോൾമെന്റും സൗജന്യമാണ്. അതുപോലെ അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും 5-17 വയസ്സിനുള്ളിൽ സൗജന്യമാണ്. എല്ലാ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്. പരാതി പരിഹാരത്തിന്: സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442

ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in

Tags:    
News Summary - Email ID Can Now Be Added to Aadhaar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.