കോഴിക്കോട് പാളയത്തെ പൂ വിപണി
കോഴിക്കോട്: പൂക്കളങ്ങളും ഓണക്കോടികളും ഓണവിപണിയിലെ തിരക്കുകളും നാടെങ്ങും ഉത്സവാന്തരീക്ഷം തീർക്കുകയാണ്. വീടുകളിലും സ്ഥാപനങ്ങളിലും വിവിധ ഓണാഘോഷ പരിപാടികൾ സജീവമായി. ഓണസദ്യയുടെ വിഭവങ്ങൾ മുതൽ പൂക്കളത്തിനാവശ്യമായ പൂക്കൾ വരെ വിപണിയിൽ നിറയുമ്പോൾ വ്യാപാരമേഖലയും പ്രതീക്ഷയിലാണ്. ഓണം പൊടിപൊടിക്കാൻ സർക്കാറുകളും തദ്ദേശസ്ഥാപനങ്ങളും വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കോഴിക്കോട്: ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ജില്ലയിലെ 15 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും ആരംഭിച്ചു. 25 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. ജില്ലയിൽ 15 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 185 സഹകരണ സംഘങ്ങളിലുമായി 200 കേന്ദ്രങ്ങളിലാണ് ഇക്കുറി ഓണച്ചന്ത പ്രവർത്തിക്കുന്നത്. ജയ, കുറുവ, മട്ട, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും.
വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണയാണ് ഓണച്ചന്തകളിലൂടെ നൽകുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനംവരെ വിലക്കുറവുമുണ്ട്. ബ്രാൻഡ് കമ്പനികളുടെ ഉൽപന്നങ്ങളും ഓഫർ വിലകളിൽ ലഭ്യമാകുമെന്ന് റീജനൽ മാനേജർ പി.കെ അനിൽകുമാർ അറിയിച്ചു. ഒരുദിവസം 100 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ ഓണചന്തകളിൽ നിന്ന് ലഭ്യമാവുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.
സബ്സിഡി സാധനങ്ങൾ, അളവ്, ഒരു കിലോവില ജയ അരി: 1 കിലോ, 33/- കുറുവഅരി: 1കിലോ 33/- പച്ചരി: 1 കിലോ 29/- പഞ്ചസാര: 1 കിലോ, 34.65 ചെറുപയർ: 1 കിലോ, 85/- വൻകടല: 1 കിലോ, 63/- ഉഴുന്ന്: 1 കിലോ, 87/- വൻപയർ: 1 കിലോ, 68/- തുവരപ്പരിപ്പ്:1കിലോ, 83/- മുളക്: 1 കിലോ, 136.50 മല്ലി: അരക്കിലോ, 47.25 വെളിച്ചെണ്ണ: അരലിറ്റർ, 110/- സബ്സിഡി സാധനങ്ങൾ ഒരു ഉപഭോക്താവിന് നൽകുന്ന അളവ് അരി - 8 കിലോ പച്ചരി - 2 കിലോ പഞ്ചസാര - 1 കിലോ ചെറുപയർ - 1കിലോ കടല - 1കിലോ ഉഴുന്ന് - 1 കിലോ തുവരപരിപ്പ് - 1കിലോ വൻപയർ - 1 കിലോ മുളക് - 1 കിലോ മല്ലി - 500 ഗ്രാം വെളിച്ചെണ്ണ 500 മി.ലി. ജില്ലയിൽ താമരശേരി, ബാലുശേരി, പേരാമ്പ്ര, ചക്കിട്ടപ്പാറ, കൊയിലാണ്ടി, കക്കട്ടിൽ, നാദാപുരം, ഒഞ്ചിയം, മേപ്പയിൽ, വടകര, പുതിയ നിരത്ത്, നടക്കാവ്, ഈസ്റ്റ്ഹിൽ, പാറോപ്പടി, മുതലക്കുളം.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം ഒരുക്കും. 22ന് രാവിലെ ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന മത്സരത്തില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെട്ട അഞ്ചംഗങ്ങളുള്ള ഓരോ ടീമുകള്‍ അണിനിരക്കും. ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമായി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്.
കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ നിയോജക മണ്ഡലങ്ങളും ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ട ഒരു ക്ലസ്റ്ററും മറ്റു 10 നിയോജക മണ്ഡലങ്ങളും ഉള്‍പ്പടെ 11 തലങ്ങളിലാണ് മത്സരം. അതത് തദ്ദേശ സ്ഥാപനത്തിലാണ് പൂക്കളം ഒരുക്കേണ്ടത്. ജഡ്ജിങ് പാനലിന്റെ സന്ദര്‍ശനത്തിന് ശേഷം ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കും. ആദ്യ രണ്ട് സ്ഥാനം നേടുന്ന ടീമുകള്‍ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. മത്സരത്തിനായി 21 വരെ രജിസ്റ്റര്‍ ചെയ്യാം.
ഓണക്കാലത്ത് മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയാനും ഗുണമേന്മയുള്ള പാലിന്റെ ലഭ്യത ഉറപ്പ് വരുത്താനുമായി ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴിലെ പാല് ഗുണനിയന്ത്രണ വിഭാഗം പ്രത്യേക പാല് പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. 20 മുതല്‍ 24 വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പിന്റെ ജില്ല ക്വാളിറ്റി കണ്ട്രോള് ലാബില്‍ സൗജന്യമായി പരിശോധിച്ചുനല്കും.
പാല് ഗുണനിലവാരത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ക്വാളിറ്റി കണ്ട്രോള് ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടാം. പരിശോധനക്കായി കുറഞ്ഞത് 200 മില്ലി പാല് സാമ്പിള്‍ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കില്‍ പൊട്ടിക്കാതെ എത്തിക്കണം. ഫോണ്‍: 9020805221.
ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓണവിപണനമേളകള് സജീവമായി. കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള്ക്ക് വിപണിയൊരുക്കുന്നതിനൊപ്പം ഓണക്കാലത്ത് ഗുണമേന്മയുള്ള നാടന്‍ ഉല്പന്നങ്ങള് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ പഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലുമായി മേളകള്‍ സംഘടിപ്പിക്കുന്നത്.
ജില്ലാതല ഓണവിപണനമേളയുടെ ഉദ്ഘാടനം 20ന് രാവിലെ 10.30ന് ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും. ഓണസദ്യക്കുള്ള ഓര്‍ഡറുകളും കുടുംബശ്രീ യൂനിറ്റുകള്‍ സ്വീകരിക്കുന്നുണ്ട്. ബന്ധപ്പെടാവുന്ന നമ്പറുകള്‍:
കോഴിക്കോട് സൗത്ത് -9496441552, 9526521036, കോഴിക്കോട് നോര്‍ത്ത് -9946697949, ചോറോട് -7025514505, അഴിയൂര്‍ -7356056128, ഒഞ്ചിയം -9562573459, തലക്കുളത്തൂര്‍ -9400731500, കൊടിയത്തൂര്‍ -8943317305, നരിക്കുനി -8281681289, രാമനാട്ടുകര -9961004004, ഫറോക്ക് -9747265293, കക്കോടി -9495348675, 7902834810, തിരുവള്ളൂര്‍ -7012733780, 9061338064, 7034408641, തുറയൂര്‍ -9745066130, കക്കട്ടില്‍ -9745764006, കായണ്ണ -9539614209, കുന്ദമംഗലം -9946806290, ഏറാമല -9747908836, കീഴരിയൂര്‍ -9497449550, ചങ്ങരോത്ത് -9061970596, കോഴിക്കോട് സെന്‍ട്രല്‍ -8129200288.
ഓണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന എല്ലാ ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് ജില്ലാ ശുചിത്വ മിഷന് കോഓഡിനേറ്റര്‍ എ. ആതിര അറിയിച്ചു. ഓണാഘോഷ പരിപാടികളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. സദ്യക്കും മറ്റു ഭക്ഷണ വിതരണത്തിനും വാഴയിലയോ സ്റ്റീല്‍ പ്ലേറ്റുകളോ സ്റ്റീല്‍ ഗ്ലാസുകളോ മാത്രമേ ഉപയോഗിക്കാവൂ. ആഘോഷം നടക്കുന്ന സ്ഥലങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാന്‍ ആവശ്യമായ ബിന്നുകള്‍ സ്ഥാപിക്കുകയും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും വേണം. ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ശുചിത്വ മിഷന് കോഓഡിനേറ്റര്‍ അറിയിച്ചു.
കോഴിക്കോട്: അത്തം പിറന്നതോടെ നാടാകെ പൂവിളിയും ഉയർന്നിരിക്കുന്നു. വിവിധ തരത്തിലും വർണങ്ങളിലുമുള്ള പൂക്കളാൽ ഓണപ്പൂ വിപണി സജീവമായി. കോഴിക്കോട് നഗരത്തിലെ പ്രധാന പൂ വിപണി പാളയം മാർക്കറ്റ് ആണ്. പാളയം തളി റോഡിലെ മാരിയമ്മൻ ക്ഷേത്രത്തെരുവ് ഉൾപ്പെടെ ഭാഗങ്ങൾ പൂർണമായും പൂക്കളുടെ വ്യാപാര കേന്ദ്രമായി മാറിയിരിക്കുന്നു. വിവിധ ഭാഗങ്ങളിലേക്കുള്ള മൊത്ത വിൽപനയും ഇവിടെ സജീവമാണ്. മിഠായിത്തെരുവിലാകട്ടെ ഓണം വസ്ത്ര വിപണിക്കൊപ്പം താൽക്കാലിക പൂക്കടകളും നിരന്നിരിക്കുന്നു. പതിവുപോലെ തന്നെ മലയാളിയുടെ പൂക്കളം കളറാക്കാൻ അതിർത്തി കടന്നാണ് പൂക്കൾ എത്തുന്നത്. പ്രധാനമായും ബംഗളൂരു, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽനിന്ന്. വില കഴിഞ്ഞ വർഷത്തേക്കാൾ അൽപം കൂടുതലാണ്. പൂക്കളത്തിൽ ഒഴിച്ചുകൂടാനാകാത്ത പല പൂക്കളുടെയും വില സാധാരണക്കാരുടെ കീശ കാലിയാക്കുന്നതാണ്.
ഓറഞ്ച് ചെണ്ടുമല്ലി മൊത്തവില 60 രൂപക്കും ചെറുകിടവില 100 രൂപക്കുമാണ് വിൽപന. മഞ്ഞ ചെണ്ടുമല്ലിക്ക് വില കൂടും. ഹോൾസെയിൽ 80, റീട്ടെയിൽ 120. ഗുണ്ടുമല്ലിക്ക് 100 - 120, റെഡ് റോസ് അല്ലെങ്കിൽ ചില്ലി റോസിന് 280-300, ജമന്തി പ്യുവർ വൈറ്റിന് 300 - 350 എന്നിങ്ങനെ പോകുന്നു വില വിവരം. അരളിയാണ് ഇത്തവണ വിപണിയിലെ താരം. വില 600 രൂപ വരെ എത്തും. വില ഇങ്ങിനെയാണെങ്കിലും ഓണപ്പൂ വിപണി സജീവമാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും മറ്റും ഓണാഘോഷങ്ങളും പൂക്കള മത്സരങ്ങളും ആരംഭിക്കുന്നതോടെ പൂക്കൾക്ക് ഡിമാൻഡ് വർധിക്കുകയും വില വീണ്ടും കുതിക്കുകയും ചെയ്യുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.