സ്വർണവില വീണ്ടും ഉയർന്നു

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഇന്ന് യഥാക്രമം 14,290 രൂപയിലും 1,14,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. വരാനിരിക്കുന്ന ഓണക്കാലവും വിവാഹ സീസണും മുന്നിൽക്കണ്ടുള്ള ഈ വിലവർധന ഉപഭോക്താക്കളിൽ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് ആധാരം. ഔൺസിന് 15 ഡോളർ വർധിച്ച് രാജ്യാന്തര സ്വർണവില 4392 ഡോളറിൽ എത്തിയിട്ടുണ്ട്. യു.എസ് ഡോളർ സൂചിക 99.64 എന്ന താഴ്ന്ന നിലവാരത്തിൽ തുടരുന്നതാണ് ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയരാൻ കാരണമായത്.

18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ വർധിച്ച് 11,740 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 250 രൂപയിൽ തുടരുന്നു.

വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകൾക്കൊടുവിൽ രണ്ട് ദിവസം മുമ്പായിരുന്നു സ്വർണം തിരിച്ചുകയറിയത്.

ഗ്രാമിന് 50രുപ വർധിച്ച് 14,270 രൂപയയായിരുന്നു ഇന്നലത്തെ വില. പവന് 1,14,160 രൂപയുമായിരുന്നു. 

Tags:    
News Summary - Gold price rises again in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.