ബാബരി ബാഡ്​ജ്​ ധരിപ്പിച്ചെന്ന പരാതിയിൽ ദേശീയ ബാലാവകാശ കമീഷൻ റിപ്പോർട്ട്​ തേടി

ന്യൂഡല്‍ഹി: പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ പഞ്ചായത്തിൽ സെൻറ്​ ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്ത് ബാബരി ബാഡ്​ജ്​ നിർബന്ധിച്ച്​ ധരിപ്പിച്ചുവെന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസി​െൻറ പരാതിയിൽ ദേശീയ ബാലാവകാശ​ സംരക്ഷണ കമീഷൻ റിപ്പോർട്ട്​ തേടി. പത്തനംതിട്ട ജില്ലാ പൊലീസ്​ സൂപ്രണ്ട്​ നിശാന്തിനിയോട് മൂന്ന്​ ദിവസത്തിനകം റിപ്പോര്‍ട്ട് തേടിയ കമീഷന്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംങ്കോ എസ്പിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന്​ പറഞ്ഞു.

ക്രിസ്ത്യന്‍ മാനേജ്മെൻറ്​ നടത്തുന്ന സ്‌കൂളില്‍ ഹിന്ദു - ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഭീഷണിപ്പെടുത്തി ബാഡ്ജ് ധരിപ്പിച്ചുവെന്നും സി.പി.എമ്മും എസ്​.ഡി.പിഐയും ചേർന്ന്​ ഭരിക്കുന്ന കോട്ടാങ്ങൽ പഞ്ചായത്തിൽ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കമാണ് നടന്നതെന്നും ​കൃഷ്​ണദാസ്​ ആരോപിച്ചു.

താലിബാന്‍ ചെയ്യുന്നപോലെ വിദ്യാര്‍ത്ഥികളിലൂടെ തീവ്രവാദ - ഭീകരവാദപ്രവര്‍ത്തനങ്ങളുടെ പ്രചരണം നടത്താനാണ് നീക്കമെന്നും കുട്ടികളെ തടഞ്ഞുനിര്‍ത്തി ബാഡ്ജ് ധരിപ്പിച്ചത് ബാലാവകാശ നിഷേധമാണെന്നും ആരോപിച്ച കൃഷ്​ണദാസ്​ ഇതിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന്​ ആവശ്യപ്പെട്ടു. 

News Summary - The National Commission for Child Rights has sought a report on the complaint that Babri was wearing a badge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.