മരിച്ച സമീർ ബാബു

മുസ്​ലിം ലീഗ്​ പ്രവർത്തകന്‍റെ കൊലപാതകത്തിൽ കലാശിച്ചത് രാഷ്​ട്രീയ അസ്വാരാസ്യവും കുടുംബവഴക്കും

കീഴാറ്റൂർ (മലപ്പുറം): ഒറവംപുറത്ത്​ ബുധനാഴ്ച രാത്രി യുവാവ്​ ക​ുത്തേറ്റ്​ മരിക്കാനിടയായ സംഭവം സി.പി.എം-മുസ്​ലിം ലീഗ്​ രാഷ്​ട്രീയ അസ്വാരാസ്യത്തെ തുടർന്ന്​ രണ്ട്​ കുടുംബങ്ങൾ തമ്മിലുണ്ടായ പ്രശ്​നങ്ങളുടെ തുടർച്ചയെന്ന്​​​ പൊലീസ്​. കീഴാറ്റൂർ ഒറവംപുറം ആലിങ്ങലിലെ ആര്യാടൻ വീട്ടിൽ ഹസൻ കുട്ടിയുടെ മകൻ സമീർ ബാബുവാണ് (29)​ മരിച്ചത്​. ഇയാളുടെ ബന്ധുവും പ്രതികളിലൊരാളും തമ്മിൽ ബുധനാഴ്​ച രാത്രി പാണ്ടിക്കാട് അങ്ങാടിയിൽ വാക്​തർക്കമുണ്ടായതായി പറയപ്പെടുന്നു.

പിന്നീട്​ ഇരുകൂട്ടരും തമ്മിൽ ഒറവംപുറം അങ്ങാടിയിൽ വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിലെത്തുകയുമായിരുന്നു. സംഭവസമയം​ സ്ഥലത്തുണ്ടായിരുന്ന സമീറി​െൻറ ബന്ധു ഹംസക്കും കുത്തേറ്റിട്ടുണ്ട്​. തദ്ദേശ തെരഞ്ഞെടുപ്പ്​ സമയത്ത്​ പ്രദേശത്ത്​ മൂന്നുതവണ സി.പി.എം-ലീഗ്​ പ്രവർത്തകർ തമ്മിൽ ചെറിയതോതിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ മേലാറ്റൂർ പൊലീസ്​ കേസെടുത്തിരുന്നു​. ആഹ്ലാദ പ്രകടനത്തിൽ കിഴക്കുംപറമ്പൻ കുടുംബാംഗങ്ങളുടെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം.

പിന്നീട് ഇരുകുടുംബങ്ങളിലെയും ആളുകൾ ഇക്കാരണം പറഞ്ഞ് വാക്കേറ്റം പതിവാകുകയും ഇടക്ക്​ സംഘർഷസാധ്യത വരെയെത്തുകയും ചെയ്തു. ഇതിനിടെ രാഷ്​ട്രീയ നേതൃത്വവും പൊലീസും ഇടപെട്ട് പ്രശ്​നങ്ങൾ മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിച്ചിരുന്നു. വിശദ അന്വേഷണം നടത്തി ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ എസ്.പി യു. അബ്​ദുൽ കരീം പറഞ്ഞു.

സംഭവത്തിൽ നാലുപേരെ മേലാറ്റൂർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഒറവംപുറം കിഴക്കുംപറമ്പിൽ നിസാം (22), കിഴക്കുംപറമ്പിൽ മോയിൻ ബാപ്പു (47), കിഴക്കുംപറമ്പിൽ മജീദ് എന്ന ബാഷ (39), ഐലക്കര യാസർ എന്ന കുഞ്ഞാണി (21) എന്നിവരാണ്​ പിടിയിലായത്​.

ബന്ധുവിനെ റോഡിൽ മർദിക്കുന്നത്​ കണ്ട സമീർ തൊട്ടടുത്തുള്ള ത​െൻറ പലചരക്ക്​ കടയിൽനിന്ന്​ ഒാടിയെത്തുകയായിരുന്നു. തുടർന്നാണ്​ കുത്തേറ്റത്​.

സി.പി.എം പ്രവർത്തകരാണ്​ ആസൂത്രിത കൊലപാതകത്തിന്​ പിന്നിലെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണിതെന്നും ആരോപിച്ച്​ മുസ്​ലിം ലീഗ്​ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്​. മൃതദേഹം സൂക്ഷിച്ച മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി.

പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ഒറവംപുറം ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ വൈകീട്ട്​ നാ​േലാടെ ഖബറടക്കി. ആറു​മാസം മുമ്പായിരുന്നു​ സമീർ ബാബുവി​െൻറ വിവാഹം. ഭാര്യ ഷിഫ്​ന (കുട്ടശ്ശേരി) മൂന്നുമാസം ഗർഭിണിയാണ്​. മാതാവ്​: ആസ്യ. സഹോദരങ്ങൾ: മുനീർ, സഫീർ.

Tags:    
News Summary - The murder of a Muslim League activist resulted in political unrest and family strife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.