തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കൊല്ലം പന്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് രൂപവത്കരിച്ച അന്വേഷണ കമ്മിറ്റി ആരോഗ്യവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി. സമഗ്ര അന്വേഷണം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. പകരം ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണ കമ്മിറ്റിക്ക് രൂപംനല്കി. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് നിയമസഭയിൽ അറിയിച്ചു.
അടിയന്തര ആന്‍ജിയോഗ്രാമിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പന്മന സ്വദേശി വേണു മരിച്ചത് ചികിത്സയിലെ അനാസ്ഥ കാരണമെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഭാര്യ സിന്ധു മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ആരോഗ്യ വകുപ്പ് നിയോഗിച്ച സംഘം അന്വേഷണം നടത്തിയിരുന്നു. വേണുവിനെ ആദ്യം പ്രവേശിപ്പിച്ച ചവറ സി.എച്ച്.സിക്കും തുടര്‍ന്ന് എത്തിച്ച ജില്ലാ ആശുപത്രിക്കും ഒടുവില്‍ പ്രവേശിപ്പിച്ച മെഡിക്കല്‍ കോളജിനും വീഴ്ചസംഭവിച്ചെന്നാണ് ഡി.എം.ഇ നിയോഗിച്ച നാലംഗ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.