കണ്ണൂർ: വൈകീട്ട് പള്ളിയിൽ പോകാൻ വീട്ടിൽനിന്നിറങ്ങിയ വിദ്യാർഥി തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. പാപ്പിനിശ്ശേരി ഐക്കാംഭാഗത്ത് താമസിക്കുന്ന അബ്ദുല്ലയുടെ മകൻ ഫൈസി (11)യെയാണ് തൊട്ടടുത്ത വിട്ടിലെ കൂട്ടുകാരനെ പള്ളിയിൽ പോകാൻ വിളിക്കാൻ പോയപ്പോൾ പത്തോളം തെരുവുനായ്ക്കൾ കടിക്കാൻ ഓടിച്ചത്.
ബഹളം കേട്ട് അബ്ദുല്ല പിന്നാലെ ഓടിയാണ് നായ്ക്കളെ തുരത്തി കുട്ടിയെ രക്ഷിച്ചത്. ഓട്ടത്തിൽ കുട്ടി വീടിന് പിറകിലെ കുറ്റിക്കാട്ടിൽ വീണെങ്കിലും പരിക്കില്ല. തുടർന്ന് പാപ്പിനിശ്ശേരി സി.എച്ച്.സിയിൽ എത്തിച്ചെങ്കിലും കടിയേറ്റെന്ന് ഉറപ്പില്ലാത്തനാൽ കുത്തിവെപ്പ് എടുക്കേണ്ടെന്ന് അറിയിച്ചു. വിദ്യാർഥിയുടെ വീടിനടുത്ത് ആളൊഴിഞ്ഞ വീട്ടിൽ തമ്പടിച്ച നായ്ക്കളാണ് ആക്രമിക്കാൻ ഓടിച്ചത്.
പ്രദേശത്ത് തെരുവു നായ് ശല്യം രൂക്ഷമാണ്. ഒഴിഞ്ഞുകിടക്കുന്ന വീടുകളിലും മറ്റും തമ്പടിക്കുന്ന നായ്ക്കൾ രാവിലെ സ്കൂളിലും മദ്റസയിലും പോകുമ്പോൾ വിദ്യാർഥികൾക്ക് പിന്നാലെ കുരച്ച് പായുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.