തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യം അടക്കമുള്ള തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് സൺ ഏജ് എക്കോ സിസ്റ്റം എന്ന കമ്പനിക്ക് മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും നഗരസഭ അംഗീകാരം നൽകിയിരുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൺ ഏജ് എക്കോ സിസ്റ്റം എന്ന കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നും മന്ത്രി നിയമസഭയിൽ രേഖമൂലം എം.വിൻസെന്റ്, സണ്ണി ജോസഫ് എന്നിവരെ രേഖാമൂലം അറിയിച്ചു.
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കേരളത്തിൽ നിന്നും അനധികൃതമായി മാലിന്യം നിക്ഷേപിച്ചത് സംബന്ധിച്ച റിപ്പോർട്ടിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കേസ് ഈസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനകം മാലിന്യം നീക്കം ചെയ്യണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇക്കാര്യത്തിൽ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് ലഭിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയതിന് ഉത്തരവാദിയായി കണ്ടെത്തിയ സൺ ഏജ് എക്കോ സിസ്റ്റംസ് എന്ന സ്ഥാപനത്തിന് കരിമ്പട്ടിയിൽ ഉൾപ്പെടുത്തി. അവരുടെ ലൈസൻസ് റദ്ദ് ചെയ്തു. ഈ സ്ഥാപനത്തിനെതിരെ നിയമന സ്വീകരിക്കുന്നതിന് പൊലീസിൽ പരാതിയും നൽകി.
റീജണൽ ക്യാൻസർ സെൻറർ, ക്രെഡൻസ് ഹോസ്പിറ്റൽ, മൾട്ടി സ്പെഷ്യാലിറ്റി ഫാമിലി ഹോസ്പിറ്റൽ, ഐ.വി.എഫ് സെൻറർ,ലീല - റാവിസ് ഹോട്ടൽ എന്നിവർക്ക് ഈ സ്ഥാപനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാത്തരം മാലിന്യങ്ങളും ശേഖരിക്കുന്നതിലും ശരിയായ രീതിയിൽ വേർതിരിക്കുന്നതിനും ഫോർവേർഡ് ലിങ്കേജ് ചെയ്യുന്നതിനും ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് നോട്ടീസ് നൽകി.
നിയമാനുസൃതം ടെണ്ടർ ക്ഷണിച്ച് നഗരസഭാ കൗൺസിൽ തീരുമാനത്തിന് വിധേയമായാണ് സൺ ഏജ് എക്കോ സിസ്റ്റംസ് എന്ന സ്ഥാപനത്തിന് അജൈവമാലിന്യം ശേഖരിക്കുന്നതിന് അനുമതി നൽകിയത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ഗോഡൗൺ സൗകര്യവും മലിനീകരണം നിയന്ത്രണ ബോർഡിന്റെ അനുമതി, ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളുടെ ലഭ്യത എന്നിവ കണക്കിലെടുത്താണ് സ്ഥാപനവുമായി മാലിന്യ ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള കരാറിൽ നഗരസഭ ഒപ്പിട്ടത്.
ജില്ലാ ശുചിത്വ മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2024 സെപ്റ്റംബർ അഞ്ചിന് ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഈ ഏജൻസിക്ക് അംഗീകാരം നൽകി ഉത്തരവിറക്കി. നഗരപരിധിയിൽ സ്വന്തമായി മെഷനറിയോടുകൂടിയ ആർ.ആർ.എഫ് സംവിധാനം ഉണ്ടെന്ന് സ്ഥാപനം കോർപ്പറേഷനെ അറിയിച്ചിരുന്നു.
കരാർ പ്രകാരം രണ്ടുവർഷം കാലാവധി ആണ് അനുവദിച്ചത്. നിബന്ധനകൾ ലംഘിക്കുന്ന പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ഏജൻസിയുടെ അംഗീകാരം റദ്ദ് ചെയ്യുന്നതിന് ശുചിത്വമിഷനെ അധികാരം ഉണ്ടായിരിക്കും എന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയതെന്നും മന്ത്രി മറുപടി നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.