കേരള ഹൈകോടതി

കൊ​ച്ചി: കും​ഭ​മേ​ള​യി​ൽ വൈ​റ​ൽ താ​ര​മാ​യ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശി​ൽ റ​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഭ​ർ​ത്താ​വ് ഫ​ർ​മാ​ൻ ഖാ​നെ​യും പെ​ൺ​കു​ട്ടി​യെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് ഹൈ​കോ​ട​തി​യു​ടെ വി​ല​ക്ക്. ഇ​രു​വ​രും ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​യി​ലാ​ണ് മേ​യ് 20 വ​രെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ജ​സ്‌​റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് ഉ​ത്ത​ര​വി​ട്ട​ത്.

മ​ല​യാ​ളം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​യെ​ന്നും മാ​ർ​ച്ച് 11ന് ​കേ​ര​ള​ത്തി​ൽ വി​വാ​ഹി​ത​രാ​യെ​ന്നും ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി ജീ​വി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര​ജി. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പി​ച്ച് പി​താ​വ് മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പ​രാ​തി​യു​ടെ പ​ക​ർ​പ്പ് ഹ​ര​ജി​ക്കാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

പോ​ക്സോ കേ​സി​ൽ ന​ട​പ​ടി​ക്കാ​യി മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​താ​യി സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റി​ൽ അ​റി​ഞ്ഞു​വെ​ന്നും ത​ങ്ങ​ൾ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ വി​വാ​ഹ​സ​ർ​ട്ടി​ഫി​ക്ക​റ്റും പെ​ൺ​കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ൾ​പ്പെ​ടെ ഹ​ര​ജി​ക്കൊ​പ്പം ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യം വി​വാ​ഹ​ത്തെ എ​തി​ർ​ക്കാ​തി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ബ​ന്ധു​ക്ക​ളു​ടെ പ്രേ​ര​ണ​യി​ൽ പി​ന്നീ​ട് നി​ല​പാ​ടു മാ​റ്റി​യ​താ​ണെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. കേ​സ് മ​റ്റെ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്താ​ലും കേ​ര​ള​ത്തി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നി​ല​നി​ൽ​ക്കു​മെ​ന്നു​ള​ള സ​ന്ദീ​പ് വ​ർ​ഗീ​സ് കേ​സി​ലെ കോ​ട​തി വി​ധി​യും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മ​ധ്യ​പ്ര​ദേ​ശ് ഡി.​ജി.​പി​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ എ​ട്ടി​ന് കേ​സെ​ടു​ത്ത​പ്പോ​ഴും പൊ​ലീ​സി​ന്റെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സീ​നി​യ​ർ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ​ത്.

News Summary - High Court stays arrest of star and her husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.