മന്ത്രിസ്ഥാനത്തിന് ലീഗ് വിലപേശില്ല- കുഞ്ഞാലിക്കുട്ടി

മ​ല​പ്പു​റം: അ​ധി​കാ​ര​പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളും യു.​ഡി.​എ​ഫ് സൗ​ഹൃ​ദ​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി ഒ​രു വി​ല​പേ​ശ​ലി​നും മു​സ്‌​ലിം ലീ​ഗ് മു​തി​രി​ല്ലെ​ന്നും ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ആ​രാ​ക​ണം മു​ഖ്യ​മ​ന്ത്രി​യെ​ന്ന​ത് കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ആ ​ത​ർ​ക്ക​ങ്ങ​ൾ​ക്കോ ച​ർ​ച്ച​ക​ൾ​ക്കോ ലീ​ഗ് പ്ര​സ​ക്തി ന​ൽ​കു​ന്നി​ല്ല.

എ​ല്ലാ സീ​റ്റു​ക​ളി​ലും മി​ക​ച്ച വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. സി.​പി.​എം എ​പ്പോ​ഴും മു​സ്‌​ലിം ലീ​ഗി​നെ ക​ട​ന്നാ​ക്ര​മി​ക്കാ​നാ​ണ് ശ്ര​മി​ക്കാ​റു​ള്ള​ത്. ‘കാ​ഫി​ർ’ പ്ര​യോ​ഗം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ഇ​ത്ത​രം വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണ​ശ്ര​മ​ങ്ങ​ൾ അ​വ​ർ ആ​വ​ർ​ത്തി​ക്കു​ന്ന​ത് അ​വ​ർ​ക്കു​ത​ന്നെ ദോ​ഷം ചെ​യ്യു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

Tags:    
News Summary - League will not negotiate for ministerial position - Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.