നിധിൻ രാജിന്‍റെ മൃതദേഹം നെടുമങ്ങാട്​ ഉഴമലക്കലെ വസതിയിൽ കൊണ്ടുവന്നപ്പോൾ കാണാനെത്തിയ പൂക്കോട്​ വെറ്റിനറി കോളജിൽ മരിച്ച സിദ്ധാർഥിന്‍റെ അമ്മ ഷീബ

മകനെ നഷ്ടപ്പെട്ടവർ ഒരേ വീട്ടിൽ; അമ്മമാരുടെ കണ്ണീർ തോരുന്നില്ല

തി​രു​വ​ന​ന്ത​പു​രം: സി​ദ്ധാ​ർ​ഥ​ന്‍റെ അ​മ്മ, സ​ങ്ക​ടം അ​ല​യ​ടി​ക്കു​ന്ന നി​തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത് ഹൃ​ദ​യം ത​ക​ർ​ക്കു​ന്ന കാ​ഴ്ച​യാ​യി. മി​ടു​ക്ക​രാ​യ മ​ക്ക​ളെ പ​ഠി​ച്ച് വ​ള​രാ​നാ​യി പ​റ​ഞ്ഞു​വി​ട്ട കോ​ള​ജി​ൽ​വ​ച്ച്​ അ​വ​രെ ന​ഷ്ട​മാ​യ അ​മ്മ​മാ​രു​ടെ ക​ണ്ണീ​ർ തോ​രു​ന്നി​ല്ല​ല്ലോ. സ്വ​ന്തം മ​ക​ന് നീ​തി ല​ഭി​ക്കാ​നാ​യി നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ന്ന അ​മ്മ, സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ക​നെ ന​ഷ്ട​മാ​യ മ​റ്റൊ​രു അ​മ്മ​യു​ടെ ക​ണ്ണീ​രൊ​പ്പാ​നെ​ത്തി​യ​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​ർ​ക്കും ക​ണ്ണീ​ർ അ​ട​ക്കാ​നാ​യി​ല്ല. നി​തി​ന്‍റെ അ​മ്മ ല​ത അ​നു​ഭ​വി​ക്കു​ന്ന ഹൃ​ദ​യ​വേ​ദ​ന മ​റ്റാ​രെ​ക്കാ​ളും ന​ന്നാ​യി മ​ന​സി​ലാ​കു​ന്ന സി​ദ്ധാ​ർ​ഥ​ന്‍റെ അ​മ്മ ഷീ​ബ, ഹൃ​ദ​യ​വേ​ദ​ന​യി​ലും കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ഓ​ടി​യെ​ത്തി.

വ​റ്റാ​ത്ത ക​ണ്ണീ​രോ​ടെ​യാ​ണ് സി​ദ്ധാ​ർ​ഥ​ന്‍റെ അ​മ്മ, നി​തി​ന്‍റെ വീ​ട്ടി​ൽ ഓ​രോ നി​മി​ഷ​വും ചെ​ല​വി​ട്ട​ത്. മ​ക​ൻ മ​രി​ച്ച ശേ​ഷം എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യ​ത്തി​നാ​യി വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത് ഇ​ന്നാ​ണെ​ന്ന് ഷീ​ബ പ​റ​ഞ്ഞു. ഒ​രു ച​ട​ങ്ങി​നും ഞാ​ൻ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്ത് പോ​യി​ട്ടി​ല്ല. പ​ക്ഷേ, ഈ ​സം​ഭ​വം അ​റി​ഞ്ഞ​പ്പോ​ൾ, അ​തേ അ​വ​സ്ഥ അ​നു​ഭ​വി​ക്കു​ന്ന അ​മ്മ​യെ കാ​ണാ​ൻ എ​ത്ത​ണ​മെ​ന്ന് തോ​ന്നി. ഞ​ങ്ങ​ൾ എ​ന്ത് പ്രാ​ർ​ഥി​ച്ചോ അ​ത് ന​ട​ന്നി​ല്ല. സി​ദ്ധാ​ർ​ഥി​ന്‍റെ കേ​സി​ൽ എ​ത്ര​ത്തോ​ളം നീ​തി ന​ട​പ്പാ​യെ​ന്ന് ചോ​ദി​ച്ച അ​മ്മ, ഈ ​നി​ല​യി​ൽ ശി​ക്ഷ ന​ട​പ്പാ​കു​ന്ന​തി​നാ​ൽ ത​ന്നെ കു​റ്റ​ങ്ങ​ളും കു​റ​യി​ല്ലെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.

പൂ​ക്കോ​ട്​ വെ​റ്റ​റി​ന​റി കോ​ള​ജി​ലെ കു​റ്റ​ക്കാ​രാ​യ ഡീ​ൻ അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​രെ തി​രി​ച്ചെ​ടു​ത്തി​ല്ലേ. അ​തു​പോ​ലെ നി​തി​ന്‍റെ കേ​സി​ലെ അ​ധ്യാ​പ​ക​ർ​ക്കു​ള്ള സ​സ്പെ​ൻ​ഷ​നും പു​ക​മ​റ​യാ​ണ്. സി​ദ്ധാ​ർ​ഥി​ന്‍റെ കേ​സി​ൽ നി​യ​മ​വും ശി​ക്ഷ​യും കൃ​ത്യ​മാ​യി ന​ട​പ്പാ​യി​രു​ന്നെ​ങ്കി​ൽ സ​മാ​ന കു​റ്റ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കി​ല്ലാ​യി​രു​ന്നു. കു​റ്റ​വാ​ളി​ക​ൾ​ക്ക് ഇ​പ്പോ​ൾ ഒ​രു പേ​ടി​യു​മി​ല്ല​ല്ലോ. എ​ന്ത് ചെ​യ്താ​ലും ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും തി​രി​ച്ച് ജോ​ലി​യി​ൽ ക​യ​റാ​മെ​ന്നും അ​വ​ർ​ക്ക് അ​റി​യാം. സി​ദ്ധാ​ർ​ഥി​ന്‍റെ കാ​ര്യ​ത്തി​ലും ആ​ദ്യം സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് സ​ത്യം പു​റ​ത്തു​വ​ന്ന​ത്. മ​ക​ന് സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ വീ​ണ്ടും സം​ഭ​വി​ക്കു​മ്പോ​ൾ അ​ത്ര​ത്തോ​ളം ഹൃ​ദ​യ​വേ​ദ​ന​യു​ണ്ട്. ഇ​നി​യൊ​രു കു​ട്ടി​ക്കും ഇ​ങ്ങ​നെ സം​ഭ​വി​ക്ക​രു​തെ​യെ​ന്ന പ്രാ​ർ​ഥ​ന പ​ങ്കു​വ​ച്ചാ​ണ് അ​വ‍ർ ക​ണ്ണീ​രോ​ടെ മ​ട​ങ്ങി​യ​ത്. മ​രി​ച്ച ര​ണ്ടു​പേ​രും തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട്​ സ്വ​ദേ​ശി​ക​ളാ​ണ്.

Tags:    
News Summary - Those who lost their sons are in the same house; mothers' tears are unheard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.