തൃശൂര്‍ : കരുവന്നൂരിലെ ഇ.ഡി അന്വേഷണത്തിന് പിന്നാലെ സി.പി.എം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷനും പരിശോധിക്കുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ശാഖയിലെ പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര ഏജൻസി ഇതിലെ അഞ്ച് കോടി രൂപയുടെ ഉറവിടവും ഹാജരാക്കാൻ ആവശ്യപ്പെട്ടു. സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്തായിട്ടാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ പ്രവർത്തിക്കുന്നത്. എന്നാൽ നിയമം പാലിച്ചാണ് ഇടപാടുകളൊന്നും മറക്കാനില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് അറിയിച്ചു.
കരുവന്നൂരിന് തുടർച്ചയായി തൃശൂരിലെ സി.പി.എമ്മിന്‍റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്‍റ് മാത്രമല്ല ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനും അന്വേഷിക്കുമെന്നാണ് നിലവിലെ സൂചനകൾ. ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ 1998 ൽ തുടങ്ങിയ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് ആറുകോടിയിൽപ്പരം രൂപയായിരുന്നു അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു കോടി ഏപ്രിൽ രണ്ടിന് ജില്ലാ സെക്രട്ടറി പിൻവലിച്ചു. ഒരു കോടി രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റും മറ്റൊരു നാലുകോടിയും ബാങ്കിലുണ്ട്. ഇവയുടെ ഇടപാടുകൾ തടഞ്ഞ ഉദ്യോഗസ്ഥർ ഏപ്രിൽ രണ്ടിന് പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്നും നിർദേശിച്ചു.
സി.പി.എം നൽകിയ ആദായ നികുതി റിട്ടേണുകളിൽ ഒന്നും ഈ അക്കൗണ്ട് വിവരങ്ങളില്ല. മാത്രവുമല്ല കെ.വി. സി രേഖകളും പൂർണമല്ല. അക്കൗണ്ടിലെ പണത്തിന്‍റെ സാമ്പത്തിക ഉറവിടം ഹാജരാക്കാനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.