മന്ത്രിയുടെ കാർ തടഞ്ഞ് അസഭ്യം പറഞ്ഞ ഡ്രൈവർ അറസ്​റ്റിൽ

ചാലക്കുടി: മന്ത്രിയുടെ കാർ തടസ്സപ്പെടുത്തി അസഭ്യം പറഞ്ഞ ഡ്രൈവർ അറസ്​റ്റിൽ. കയ്​പമംഗലം ആനന്ദഭവനിൽ സൂരജാണ് അറസ്​റ്റിലായത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവി​െൻറ വാഹനത്തെ തടസ്സപ്പെടുത്തുകയും ഡ്രൈവറെ ചീത്ത വിളിക്കുകയുമായിരുന്നു.

ഇയാൾ ഓടിച്ച ഐഷർ ലോറി നിർത്തിയിട്ട ശേഷമാണ് മന്ത്രിയുടെ വാഹനത്തിലെ ഡ്രൈവ​െറ ചീത്ത വിളിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെ ചാലക്കുടിയിലാണ്​ സംഭവം. റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. പൊലീസെത്തി സൂരജിനെ അറസ്​റ്റ്​ ചെയ്​തു. പിന്നീട് ജാമ്യത്തിൽ വിട്ടു.

Tags:    
News Summary - The driver who obstructed the minister R Bindhu's car and said obscene things has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.