പാലക്കാട്: ആർ.എസ്.എസ് പരിപാടിയിൽ സി.പി.ഐ നേതാവ് പങ്കെടുത്തത് വിവാദത്തിൽ. സി.പി.ഐ സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ് മാസ്റ്ററാണ് പട്ടാമ്പിയില്‍ നടന്ന ഹിന്ദു ഐക്യവേദി പരിപാടിയിൽ പങ്കെടുത്തത്.
'കേരളം താലിബാനിസത്തിലേക്കോ' എന്ന പേരിലാണ് ഹിന്ദു ഐക്യവേദി പട്ടാമ്പിയിൽ സംവാദത്തിൽ സംഘടിപ്പിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ കാഭാ സുരേന്ദ്രൻ അടക്കമുള്ള സംഘ്പരിവാർ നേതാക്കൾ സെമിനാറിൽ പങ്കെടുത്തിരുന്നു. ഈ സംവാദ പരിപാടിയിൽ വിഷയാവതാരകനായാണ് അഹമ്മദ് മാസ്റ്റർ പങ്കെടുത്തത്.
സംവാദത്തിൽ രാഷ്ട്രീയമില്ലെന്ന് അഹമ്മദ് മാസ്റ്റർ പരിപാടിയിൽ വ്യക്തമാക്കി. പ്രധാന രാഷ്ട്രീയ നേതാക്കൾ മറ്റ് സംഘടനകളുടെ സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ശിവസേന വേദിയിൽ മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീറും സേവാഭാരതിയുടെ പരിപാടിയിൽ കെ.ടി ജലീലും പങ്കെടുത്തിട്ടുണ്ടെന്നും അഹമ്മദ് മാസ്റ്റർ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ലീഗ് നേതാവ് കെ.എന്‍.എ ഖാദർ, സി.പി.എം നേതാവ് കെ.കെ ശൈലജ എം.എൽ.എ എന്നിവർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ നേതാവ് പരിപാടിയിൽ പങ്കെടുത്ത സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.