പി.എസ്​.സി പരീക്ഷാക്രമക്കേട്​; അന്വേഷണം ഉന്നതരിലേക്ക്

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്കും. പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ ക്ര​മ​ക്കേ​ടു​ക​ളി​ലും നി​മ​ന​ത്തി​ലും പി.​എ​സ്.​സി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്​ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി). ആ​സൂ​ത്ര​ണ ബോ​ർ​ഡ് ത​സ്തി​ക​യി​ലേ​ക്ക്​ ന​ട​ന്ന പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി എ​സ്‌.​ഐ.​ടി രേ​ഖ​പ്പെ​ടു​ത്തി. ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, ജൂ​നി​യ​ർ സൂ​പ്ര​ണ്ട്, സി​സ്റ്റം അ​ന​ലി​സ്റ്റ് എ​ന്നി​വ​രു​ടെ മൊ​ഴി​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൂ​ടു​ത​ൽ ഉ​ന്ന​ത​ർ​ക്ക്​ പ​രീ​ക്ഷാ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​​മു​ണ്ടെ​ന്നാ​ണ്​ എ​സ്.​ഐ.​ടി വി​ല​യി​രു​ത്ത​ൽ. മൂ​ല്യ​നി​ർ​ണ​യ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്​ സാ​ധ്യ​മ​ല്ലെ​ന്നും​ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ്​ എ​സ്.​ഐ.​ടി. അ​തി​നി​ടെ നി​ത്യേ​ന പു​തി​യ പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്ന​തും എ​സ്.​ഐ.​ടി​ക്ക്​ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ പി.​എ​സ്.​സി വ​ഴി ന​ട​ന്ന മി​ക്ക പ​രീ​ക്ഷ​ക​ളി​ലും ക്ര​​മ​ക്കേ​ട്​ ന​ട​ന്നെ​ന്ന നി​ല​യി​ലു​ള്ള പ​രാ​തി​ക​ളും തെ​ളി​വു​ക​ളു​മാ​ണ്​ എ​സ്.​ഐ.​ടി​ക്ക്​ ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ൽ മൂ​ന്ന്​ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ എ​സ്.​ഐ.​ടി കൈ​മാ​റു​മെ​ന്നാ​ണ്​ വി​വ​രം. പി.​എ​സ്.​സി ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും തി​ങ്ക​ളാ​ഴ്ച പി.​എ​സ്.​സി യോ​ഗ​വും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - PSC exam malpractice; Investigation to higher authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.