Posted On
date_range Updated On
date_range എ.പി. അനിൽകുമാറിനെതിരായ പീഡനകേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയില്ല
കൊച്ചി: മുൻമന്ത്രി എ.പി. അനിൽകുമാറിനെതിരായ പീഡനകേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയില്ല. സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പണിമുടക്കായതിനാൽ ഇന്ന് മൊഴി നൽകാൻ എത്താനാവില്ലെന്ന് പരാതിക്കാരി അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ രാവിലെ 11 ന് ഹാജരാകാനാണ് പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. പരാതിക്കാരിയുടെ മൊഴി നേരത്തെ ക്രൈംബ്രാഞ്ച് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
കൊച്ചിയിലെ ഹോട്ടലിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ദിവസങ്ങൾക്ക് മുൻപ് ഇവിടെയെത്തിയ പൊലീസ് സംഘം ഹോട്ടൽ മുറിയിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.