തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആളെ ഗുണ്ടാ നിയമപ്രകാരം (കാപ്പ) അറസ്റ്റ് ചെയ്തു. പുത്തൻപാലം വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയായ,കണ്ണമ്മൂല വാർഡിൽ വയൽ നികത്തിയ വീട്ടിൽ താമസം പറട്ട അരുൺ എന്ന് വിളിക്കുന്ന അരുൺ(37) നെയാണ് സാഗോക്ക് ടീമിന്റെ സഹായത്തോടെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ നാലാം തവണയാണ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാകുന്നത്. ഇയാൾക്കെതിരെ പേട്ട, മെഡിക്കൽ മെഡിക്കൽ കോളജ്, വഞ്ചിയൂർ, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ഗുണ്ടാ ആക്രമണം, കൊലപാതകശ്രമം, ആയുധ നിയമലംഘനം, സ്ഫോടകവസ്തു നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതിന് നിരവധി കേസുകൾ നിലവിലുണ്ട്.
പൊതുജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയായി ഇയാൾ നിരന്തരം ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെട്ട് കേസുകളിൽ പ്രതിയായതിനെ തുടർന്ന് സിറ്റി പോലീസ് നൽകിയ ശുപാർശ പ്രകാരം കലക്ടർ ഇയാളെ വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.