തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ പ്രമുഖരെ നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാത്തതിനെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്. കെ.വി. തോമസ്, പീലിപ്പോസ് തോമസ്, ശോഭന ജോർജ്, കെ.സി. റോസക്കുട്ടി, ഷാജിതാ കമാൽ, ലതികാ സുഭാഷ്, കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ഡോ.പി. സരിൻ, എ. രാമസ്വാമി, സതികുമാർ, റിയാസ് പഴഞ്ഞി, ബാബു ജോർജ്, ഡോ. സജി ചാക്കോ തുടങ്ങിയവരിൽ ഒരാൾ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയല്ല. കോൺഗ്രസിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇവർക്ക് പഴയ സ്മരണകൾ അയവിറക്കി കഴിയാം. ഇവരുടെ രാഷ്ട്രീയ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു -എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കോൺഗ്രസിൽ തനിക്ക് ജയസാധ്യതയുള്ള സീറ്റ് നൽകാൻ തയ്യാറായിരുന്നെങ്കിലും സപ്തതി കഴിഞ്ഞതിൽ മത്സരിക്കാനില്ലെന്ന പരസ്യനിലപാടാണ് മാസങ്ങൾക്കു മുമ്പേ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അത്തരം ഒരു നിലപാട് തന്റെ പഴയ സുഹൃത്തുക്കളാരും സ്വീകരിച്ചതായി അറിയില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സ്വതന്ത്രരടക്കം 81 സ്ഥാനാർഥികളെ ഇന്നലെ സി.പി.എം പ്രഖ്യാപിച്ചിരുന്നു. 86 സീറ്റിൽ ജനവിധി തേടുന്ന പാർട്ടി ഇനി അഞ്ച് സ്വതന്ത്രരെ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. പ്രഖ്യാപിച്ച 81 പേരുടെ പട്ടികയിൽ 56 ഉം സിറ്റിങ് എം.എൽ.എമാരാണ്. പൊളിറ്റ് ബ്യൂറോയിൽനിന്ന് പിണറായി വിജയൻ മാത്രമാണ് മത്സരരംഗത്തുള്ളത്. കെ.കെ. ശൈലജ പേരാവൂരിൽനിന്നും അഡ്വ. എ.എം. ആരിഫ് ആലുവയിൽനിന്നും ജനവിധി തേടും. 12 മന്ത്രിമാരും മത്സരരംഗത്തുണ്ട്. സ്പീക്കർ എ.എൻ. ഷംസീറിനും മുൻ മന്ത്രി എം.എം. മണിക്കും സീറ്റില്ല. ഷംസീറിന് പകരം തലശ്ശേരിയിൽ കരായി രാജനാണ് മത്സരിക്കുക. തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള മത്സരിക്കും.
പാലക്കാട്ട് സ്വതന്ത്രനായിരിക്കും മത്സരിക്കുക. ഇതടക്കം പാർട്ടി സ്വതന്ത്രർ മത്സരിക്കുന്ന കൊടുവള്ളി, കോട്ടയ്ക്കൽ, കൊണ്ടോട്ടി, തിരൂർ സീറ്റുകളാണ് ഇനി അവശേഷിക്കുന്നത്. ഇവിടങ്ങളിൽ രണ്ട് ദിവസത്തിനകം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരള കോൺഗ്രസുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. കോവളം സീറ്റ് സി.പി.എം ഏറ്റെടുക്കില്ല. തിരുവനന്തപുരം സീറ്റിന്റെ കാര്യത്തിൽ ആന്റണി രാജുവിന്റെ കേസിലെ വിധി വന്നശേഷം തീരുമാനമെടുക്കും. ജില്ല സെക്രട്ടേറിയറ്റുകളിൽനിന്ന് ലഭിച്ച പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും പരിശോധിച്ച് വീണ്ടും ജില്ലയിലേക്കും മണ്ഡലങ്ങളിലേക്കും പരിശോധനക്കയച്ചിരുന്നു. മടങ്ങിയെത്തിയ നിർദേശങ്ങൾ വീണ്ടും സംസ്ഥാന നേതൃയോഗങ്ങൾ പരിഗണിച്ചശേഷം കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് പട്ടിക അന്തിമമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഉൾപ്പെടുന്ന മാഹിയിലെ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം
വി. ശിവൻകുട്ടി (നേമം),
വി. ജോയ് (വർക്കല),
ഒ.എസ്. അംബിക (ആറ്റിങ്ങൽ),
ഡി.കെ. മുരളി (വാമനപുരം),
കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം),
വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്),
ജി. സ്റ്റീഫൻ (അരുവിക്കര),
സി.കെ. ഹരീന്ദ്രൻ (പാറശ്ശാല),
ഐ.ബി. സതീഷ് (കാട്ടാക്കട),
കെ. ആൻസലൻ (നെയ്യാറ്റിൻകര).
കൊല്ലം
കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര),
എസ്. ജയമോഹൻ (കൊല്ലം),
എം. നൗഷാദ് (ഇരവിപുരം),
ഡോ. സുജിത് വിജയൻപിള്ള (ചവറ),
എസ്.എൽ. സജികുമാർ (കുണ്ടറ)
പത്തനംതിട്ട
വീണാ ജോർജ് (ആറന്മുള),
കെ.യു. ജെനീഷ് കുമാർ(കോന്നി)
ഇടുക്കി
എ. രാജ (ദേവികുളം),
കെ.കെ. ജയചന്ദ്രൻ (ഉടുമ്പൻചോല).
കോട്ടയം
കെ. അനിൽ കുമാർ (കോട്ടയം),
വി.എൻ. വാസവൻ (ഏറ്റുമാനൂർ)
പുതുപ്പള്ളി: കെ.എം. രാധാകൃഷ്ണൻ
ആലപ്പുഴ
ദലീമ (അരൂർ),
പി.പി. ചിത്തരഞ്ജൻ (ആലപ്പുഴ),
എച്ച്. സലാം (അമ്പലപ്പുഴ),
എം.എസ്. അരുൺകുമാർ (മാവേലിക്കര),
സജി ചെറിയാൻ (ചെങ്ങന്നൂർ),
യു. പ്രതിഭ (കായംകുളം).
എറണാകുളം
അഡ്വ. സാജുപോൾ (അങ്കമാലി)
എം.എം. ആരിഫ് (ആലുവ)
പി. രാജീവ് (കളമശ്ശേരി),
കെ.ജെ. മാക്സി (കൊച്ചി),
കെ.എൻ. ഉണ്ണികൃഷ്ണൻ (തൃപ്പൂണിത്തുറ),
എം.ബി. ഷൈനി (വൈപ്പിൻ),
ആന്റണി ജോൺ (കോതമംഗലം),
പി.വി. ശ്രീനിജൻ (കുന്നത്തുനാട്).
പുഷ്പദാസ് (തൃക്കാക്കര)
തൃശ്ശൂർ
എ.സി. മൊയ്തീൻ (കുന്നംകുളം),
ആർ. ബിന്ദു (ഇരിങ്ങാലക്കുട),
കെ.കെ. രാമചന്ദ്രൻ (പുതുക്കാട്),
സേവ്യർ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി),
യു.ആർ. പ്രദീപ് (ചേലക്കര)
എൻ.കെ. അക്ബർ (ഗുരുവായൂർ),
സി. രവീന്ദ്രനാഥ് (മണലൂർ).
പാലക്കാട്
എം.ബി. രാജേഷ് (തൃത്താല),
പി. മമ്മിക്കുട്ടി (ഷൊർണൂർ),
കെ. പ്രേംകുമാർ (ഒറ്റപ്പാലം),
കെ. ശാന്തകുമാരി (കോങ്ങാട്),
എ. പ്രഭാകരൻ (മലമ്പുഴ),
പി.പി. സുമോദ് (തരൂർ),
കെ. പ്രേമൻ (നെന്മാറ),
ടി.എം. ശശി (ആലത്തൂർ).
കോഴിക്കോട്
ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര)
പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ),
കെ. ദാസൻ (കൊയിലാണ്ടി),
തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്),
കെ.പി. കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി),
ലിന്റോ ജോസഫ് (തിരുവമ്പാടി),
കെ.എം. സച്ചിൻ ദേവ് (ബാലുശ്ശേരി)
പി.ടി.എ റഹീം (കുന്ദമംഗലം)
മലപ്പുറം
വി. അബ്ദുറഹിമാൻ (താനൂർ),
കെ.ടി. ജലീൽ (തവനൂർ),
എം.കെ. സക്കീർ (പൊന്നാനി),
യു. ഷറഫലി (നിലമ്പൂർ),
കെ. സബാഹ് (വേങ്ങര).
കെ.കെ. ദാമോരൻ മാസ്റ്റർ (വണ്ടൂർ)
അലവി (മങ്കട)
വി.പി.മുഹമദ് ഹനീഹ (പെരിന്തൽമണ്ണ)
വയനാട്
ഒ.ആർ. കേളു (മാനന്തവാടി),
എം.എസ്. വിശ്വനാഥൻ (സുൽത്താൻ ബത്തേരി)
കണ്ണൂർ
പിണറായി വിജയൻ (ധർമടം),
കെ.കെ. ശൈലജ (പേരാവൂർ),
വി.കെ. സനോജ് (മട്ടന്നൂർ),
ടി.ഐ. മധുസൂദനൻ (പയ്യന്നൂർ),
എം. വിജിൻ (കല്യാശ്ശേരി),
കെ.വി. സുമേഷ് (അഴീക്കോട്),
പി.കെ. ശ്യാമള (തളിപ്പറമ്പ്),
കാരായി രാജൻ (തലശ്ശേരി).
കാസർകോട്
മഞ്ചേശ്വരം: കെ.ആർ. ജയാനന്ദൻ
സി.എച്ച്. കുഞ്ഞമ്പു (ഉദുമ),
വി.പി.പി. മുസ്തഫ (തൃക്കരിപ്പൂർ)
പലപ്പോഴായി കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ കെ.വി. തോമസ്, പീലിപ്പോസ് തോമസ്, ശോഭന ജോർജ്, കെ.സി. റോസക്കുട്ടി, ഷാജിതാ കമാൽ, ലതികാ സുഭാഷ്, കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ഡോ.പി. സരിൻ , എ ,രാമസ്വാമി, സതികുമാർ, റിയാസ് പഴഞ്ഞി, ബാബു ജോർജ്, ഡോ. സജി ചാക്കോ തുടങ്ങിയവരിൽ ഒരാൾ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയല്ല.
കോൺഗ്രസിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇവർക്ക് പഴയ സ്മരണകൾ അയവിറക്കി കഴിയാം. ഇവരുടെ രാഷ്ട്രീയ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.
കോൺഗ്രസിൽ എനിക്ക് ജയസാധ്യതയുള്ള സീറ്റ് നൽകാൻ തയ്യാറായിരുന്നെങ്കിലും സപ്തതി കഴിഞ്ഞതിൽ മത്സരിക്കാനില്ലെന്ന പരസ്യനിലപാടാണ് മാസങ്ങൾക്കു മുമ്പേ ഞാൻ സ്വീകരിച്ചത്. അത്തരം ഒരു നിലപാട് എൻ്റെ പഴയ സുഹൃത്തുക്കളാരും സ്വീകരിച്ചതായി അറിയില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.