കൊച്ചി- ദുബൈ വിമാനം ദുബൈയിൽ ഇറങ്ങാതെ തിരിച്ചുവന്നു; യാത്രക്കാരെ വീടുകളിലേക്ക് തിരിച്ചയക്കും

​കൊച്ചി: ഇന്ധന ടാങ്കിനടുത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിതനാൽ ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ച് വന്നു. പുലർച്ചെ 4.30 ന് പുറപ്പെട്ട എമിറേറ്റ്സിന്റെ ഇ.കെ. 533 വിമാനമാണ് ദുബൈയിൽ ഇറങ്ങാതെ രാവിലെ 8.30ന് തിരിച്ചെത്തിയത്. യാത്രക്കാരെ വീടുകളിലേക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. മുന്നറിയിപ്പില്ലാതെയാണ് സുരക്ഷാ കാരണങ്ങളാൽ ദുബൈ വിമാനത്താവളം അടച്ചത്.

ഇന്ന് ഡ്രോൺ പതിച്ചതിനെ തുടർന്നാണ് ഇന്ധന ടാങ്കിനടുത്ത് തീപിടിത്തം ഉണ്ടായത്. ദുബൈ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലായാണ് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനത്താവളത്തിലെ വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.

യാത്രക്കാർ തങ്ങളുടെ വിമാന സർവിസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ ഉടൻ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Dubai Emirates flight turns back to Kochi amid 'security incident'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.