തിരുവനന്തപുരം: അടിച്ചതിന്റെ പ്രതികാരം തീർക്കാന്‍ മകൻ കൂട്ടുകാരനോടൊപ്പം ചേർന്ന് പിതാവിനെ ക്രൂരമായി മർദിച്ചു. പോത്തൻകോട് മഞ്ഞ മലയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരനാണ് പിതാവിനെ അക്രമിച്ചത്.
മുഖത്ത് മുളക് തേച്ച് വായിൽ തുണി തിരുകി ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു മർദനം. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ മകൻ ആത്മഹത്യക്ക് ശ്രമിച്ചു.
പിതാവിനൊപ്പം മകനേയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.