കോഴിക്കോട്: രണ്ടു വൃക്കകളും തകരാറിലായി ദിവസം മൂന്നു തവണ ഡയാലിസിസിന് വിധേയനായിവരുന്ന തെന്‍സീലിന് സുമനസ്സുകള്‍ അകമഴിഞ്ഞ് സഹായിച്ചാല്‍ പുതുവര്‍ഷം പ്രതീക്ഷയുടേതാകും. ജനുവരി 12ന് നിശ്ചയിച്ച വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 20 ലക്ഷം രൂപയെങ്കിലും വേണമെന്നാണ് കണക്ക്. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബാംഗമായ ഭാര്യയും എട്ടു വയസ്സിന് താഴെ മാത്രം പ്രായമുള്ള മൂന്നു കുട്ടികളുമുള്‍പ്പെട്ട കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്നു പുതിയകടവ് ഹയാത്തുല്‍ ഇസ്ലാം മദ്റസ അധ്യാപകനായ തെന്‍സീല്‍.
തുച്ഛമായ ശമ്പളത്തിനൊപ്പം ഹോട്ടല്‍ കാഷ്യര്‍ പണിയും മറ്റുമെടുത്തായിരുന്നു പുതിയകടവ് നാലുകുടിപ്പറമ്പ് തെന്‍സീല്‍ (36) ജീവിതമാര്‍ഗം കണ്ടത്തെിയത്. രോഗപീഡകളില്‍ പെട്ടതോടെ നാട്ടുകാരുടെ സഹായത്തോടെ കാരപ്പറമ്പ് ഹോമിയോ മെഡിക്കല്‍ കോളജിനടുത്ത് വാടകവീട്ടിലേക്ക് താമസം മാറ്റി. തന്‍സീലിന്‍െറ ഭാര്യാമാതാവ് അര്‍ബുദത്തിന് ചികിത്സതേടി വരവേയായിരുന്നു കുടുംബത്തിന് തിരിച്ചടിയായി വൃക്കരോഗവും എത്തിയത്.
നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുലൈ്ളലി തങ്ങള്‍ മുഖ്യ രക്ഷാധികാരിയായി നാട്ടുകാര്‍ ചികിത്സ സഹായ കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ചെറൂട്ടി റോഡ് ശാഖയില്‍ 10560100176685, IFS code -FDRL0001056 എന്ന അക്കൗണ്ടില്‍ സുമനസ്സുകള്‍ എത്തിക്കുന്ന സഹായം കാത്തിരിക്കുകയാണ് തെന്‍സീലും കുടുംബവും. ഫോണ്‍: 9447000087.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.