പമ്പ: മണ്ഡലപൂജയുടെ പ്രധാന ചടങ്ങായ തങ്ക അങ്കി ഘോഷയാത്ര ഇന്നുച്ചയ്ക്ക് ഒരുമണിയോടെ പമ്പയിലെത്തും. മൂന്നുദിവസം മുമ്പ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് അയ്യപ്പ വിഗ്രത്തിൽ ചാറത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ് ടുള്ള ഘോഷയാത്ര പുറപ്പെട്ടത്. തങ്കഅങ്കി ഘോഷയാത്രക്കിടെ അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ കനത്തസുരക്ഷയാണ് സന ്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ബ ുധനാഴ്ച ഉച്ചയോടെ പമ്പയിലെ ഗണപതിക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലില്‍ തങ്ക അങ്കി ദര്‍ശനത്തിനു വെക്കും. ഒരു മണിക്കൂറിനു ശേഷം രണ്ടുമണിയോടെ പമ്പയില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുനഃരാരംഭിക്കും. പമ്പയിൽ നിന്നും ഘോഷയാത്രയായി ശരംകുത്തിയിലെത്തും. തങ്കയങ്കി സ്വീകരിച്ച് വരുന്ന സംഘത്തിന് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനുള്ള അയ്യപ്പെൻറ അനുവാദമായി തന്ത്രി മാലയണിയിക്കും. ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്വീകരിക്കുക.
വൈകിട്ട് ആറേകാലോടെ തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തും. പതിനെട്ടാംപടിക്കു താഴെ തന്ത്രിയുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ ആചാരപൂര്‍വം തങ്ക അങ്കി സ്വീകരിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് പേടകം ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങും. തുടര്‍ന്ന് നടയടച്ച് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധാനക്കായി നട തുറക്കും. അത്താഴപൂജക്കുശേഷം തങ്കഅങ്കി പേടകത്തിലേക്ക് മാറ്റും.
കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ഒരുമണി മുതല്‍ അയ്യപ്പന്മാര്‍ മല ചവിട്ടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തങ്ക അങ്കി ഘോഷയാത്ര ശരംകുത്തി കടന്നതിനു ശേഷമേ പിന്നീട് അയ്യപ്പന്മാരെ കടത്തിവിടുകയുള്ളു. ദീപാരാധനക്ക് ശേഷം വൈകിട്ട് നാലുമണിയോടെയേ നട തുറക്കുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.