തലയോലപ്പറമ്പ്: എട്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ടുവെന്നു പറയുന്ന കാലായില്‍ കെ.വി. മാത്യുവിന്‍െറ (44) ശരീരാവശിഷ്ടങ്ങള്‍ കണ്ടത്തൊനായില്ല. ബുധനാഴ്ച രാവിലെ മുതല്‍ ഇരുട്ടുംവരെ പൊലീസ് മൃതദേഹാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തലയോലപ്പറമ്പില്‍ പണമിടപാടുകള്‍ നടത്തിവന്നിരുന്ന മാത്തന്‍ എന്ന മാത്യുവിനെ 2008ലാണ് കാണാതായത്. അന്ന് 44 വയസ്സായിരുന്നു.മാത്യുവിനെ കൊലപ്പെടുത്തിയ ടി.വി. പുരം ചെട്ടിയാംവീട്ടില്‍ അനീഷുമായി (38) പൊലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും ശരീരാവശിഷ്ടങ്ങള്‍ ഒന്നും കണ്ടത്തൊനായില്ല.
മാത്യുവിന്‍െറ മൃതദേഹം മറവുചെയ്തു എന്ന് പ്രതി മൊഴി നല്‍കിയ തലയോലപ്പറമ്പ് പള്ളിക്കവലക്ക് സമീപമുള്ള വടക്കേ കൊല്ലപറമ്പില്‍ മാര്‍ട്ടിന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിടം കുഴിച്ചാണ് പരിശോധന നടത്തിയത്. കെട്ടിടത്തിന്‍െറ നടുഭാഗത്തെ മുറിയാണ് കുഴിക്കുന്നത്. ബുധനാഴ്ച രാവിലെ എട്ടരമുതല്‍ വൈകീട്ട് ഏഴുവരെ തറ ഏഴര അടി താഴ്ചയില്‍ തുരന്നിട്ടും തെളിവൊന്നും ലഭിച്ചില്ല. പ്രതി പറഞ്ഞ സ്ഥലം ആദ്യം മെഷീന്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പൊളിച്ചതിനുശേഷം ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് പിക്ആക്സിന് താഴ്ത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തിന്‍െറ പരിസരം താഴ്ന്നതായിരുന്നെങ്കില്‍ പുതിയ കെട്ടിടം പണിയുന്ന സമയത്ത് ഇത് മണ്ണിട്ടുയര്‍ത്തിയിരുന്നു. അക്കാലത്ത് കുഴിയുടെ ആഴം നാല് അടി ആയിരുന്നെങ്കില്‍ ഒമ്പത് അടി താഴ്ത്തിയിട്ടുപോലും മൃതദേഹത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടത്തൊന്‍ കഴിഞ്ഞില്ല. പിന്നീട് അനീഷ് ചൂണ്ടിക്കാട്ടിയ സ്ഥലം പൊലീസ് എക്സ്കവേറ്റര്‍ ഉപയോഗിച്ചു താഴ്ത്തിയും പരിശോധന നടത്തി.
നേരത്തേ അനീഷ് ഇവിടെ പ്രിന്‍റിങ് സ്ഥാപനം നടത്തിയിരുന്നു. ഈ കടയ്ക്കകത്താണ് മൃതദേഹം മറവുചെയ്തു എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. അന്ന് ചെറിയൊരു കെട്ടിടമായിരുന്നു ഇത്. പിന്നീടിത് പൊളിച്ച് ബഹുനില കെട്ടിടം നിര്‍മിക്കുകയായിരുന്നു. പ്രതിയായ അനീഷും മാത്യുവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അനീഷിന്‍െറ മൊഴി. മാത്യുവില്‍നിന്ന് അനീഷ് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു കൊടുക്കാതെ വന്നതോടെ വലിയ തുകയായി. ഇതോടെ മാത്യു അനീഷിന്‍െറ സ്ഥലവും വീടും എഴുതിവാങ്ങി. ഇതിന്‍െറ പകയും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അനീഷിന്‍െറ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.