കക്കോടി: പാവങ്ങാട് പുത്തൂർ യു.പി സ്കൂളിലെ 36 വർഷത്തെ സേവനത്തിനുശേഷം ശശി മാഷ് വിരമിക്കുന്നത് മാതൃകാ അധ്യാപകനെന്ന പട്ടം സ്വന്തമാക്കിയശേഷം. രാവിലെ കൃത്യം ഏഴു മണിയോടെ സ്കൂളിലെത്തി രാത്രി 7.30 വരെയും ജോലി ചെയ്യുകയാണ് ഇദ്ദേഹം. 16 വർഷം മുമ്പ് പ്രധാനാധ്യാപകനായതുമുതൽ ഇന്നുവരെ ഇൗ ചിട്ട തെറ്റിയിട്ടില്ല. ബാത്ത്റൂം ക്ലീനിങ്ങും പരിസരം വൃത്തിയാക്കലും ത​െൻറ ശമ്പളത്തി​െൻറ ഭാഗമായുള്ള പ്രവൃത്തിയാണെന്ന് കരുതുന്നതിനാൽ എട്ടു മണിക്കുമുേമ്പ അത് തീർത്തിരിക്കും. 8.10ന് സ്കൂൾ ബസി​െൻറ ആദ്യ ട്രിപ്പിൽ ക്ലീനറായി ശശി മാഷ് ഉണ്ടാകും. പിന്നീടുള്ള രാവിലത്തെ മൂന്നു ട്രിപ്പിലും മറ്റ് അധ്യാപകരിെല്ലങ്കിൽ ശശി മാഷ് തെന്ന കുട്ടികളുടെ സുരക്ഷക്കായി ബസിലുണ്ടാകും.

ഞായറാഴ്ചയും മറ്റ് അവധിദിവസങ്ങളിലും സ്കൂളിലെത്തും. അത്രക്ക് പ്രധാനപ്പെട്ട പരിപാടികൾക്കേ ശശി മാഷ് ഞായറാഴ്ച പെങ്കടുക്കൂ. അതുകൊണ്ടുതന്നെ സ്കൂളി​െൻറ 10 കിലോമീറ്റർ അകലെയുള്ള തിരുവങ്ങൂരിൽ പഴയ ആളുകൾക്കേ ശശി മാഷെ പരിചയമുള്ളൂ. ഇതേ സ്കൂളിലെ ടീച്ചറായ ഭാര്യ ഷൈമയുടെ പിന്തുണയിലാണ് പുലർച്ചെ ‘നാടുവിട്ട്’ സ്കൂളിലെത്തുന്നത്. പ്രധാനാധ്യാപകനായതിനു ശേഷം ഒരിക്കൽപോലും രണ്ടു പേരും ഒരുമിച്ച് സ്കൂളിൽ എത്തിയിട്ടില്ല.
പ്രധാനാധ്യാപകനാകുേമ്പാൾ സ്കൂളിൽ 300ൽതാഴെ കുട്ടികളായിരുന്നെങ്കിൽ ഇപ്പോൾ 700ഒാളം കുട്ടികളുണ്ട്.

മറ്റു സ്കൂളുകളിൽ കുട്ടികളെ പിടിക്കാൻ നെേട്ടാട്ടമോടുേമ്പാൾ കെട്ടിടസൗകര്യമില്ലാത്തതിനാൽ പ്രവേശനത്തിന് പ്രയാസെപ്പടുകയാണ്. സ്വയം കേമനെന്ന് വെളിപ്പെടുത്തി മികച്ച അധ്യാപകനുള്ള അപേക്ഷ നൽകുന്നതിലെ പരിഹാസ്യതമൂലം ശശി മാഷ് സർക്കാർ കണക്കിലെ നല്ല അധ്യാപകനായില്ല.

ശശി മാഷി​െൻറ വിരമിക്കലിേനാടനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികളാണ് നടക്കുന്നത്. വിരമിക്കൽ ഒാർമക്കായി സ്കൂളിൽ വിശാലമായ കിഡ്സ് പാർക്കും നിർമിച്ചുകഴിഞ്ഞു. ത​െൻറ വരുമാനത്തി​െൻറ ഒരു ഭാഗം സ്കൂളിനും കുട്ടികൾക്കുംവേണ്ടി ചെലവഴിക്കുന്നത് മാഷിനെ അറിയാത്തവർക്ക് കിറുക്കാേയ തോന്നൂ. പണമില്ലാത്തതിനാൽ കുട്ടികൾക്ക് ഒന്നും നഷ്ടമാവില്ലെന്ന തിരിച്ചറിവ് ശശി മാഷിലൂടെ സ്കൂളി​െൻറ േമൽവിലാസമായി മാറി.

 

Tags:    
News Summary - the teacher, model fo everyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.