തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ തമിഴ് യുവാവ് മരിച്ചു. ചികിത്സ വൈകിയെന്ന് ആരോപണം. തെങ്കാശി ഊട്ടുമല സ്വദേശി പാണ്ഡ്യനാണ് (35) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
തിങ്കളാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. തെന്മല കഴുതുരുട്ടിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചാണ് പാണ്ഡ്യന് പരിക്കേറ്റത്. പാണ്ഡ്യനെയും ഒപ്പമുണ്ടായിരുന്ന സ്വാമി ദുരൈയെയും (43) ചികിത്സക്കായി പുനലൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കുവേണ്ടി അവിടെ നിന്ന് പാണ്ഡ്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കയച്ചു. തിങ്കളാഴ്ച പുലർച്ച 3.30ന് ആംബുലൻസിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
കൈകാലുകൾ ഉൾപ്പെടെ ശരീരത്തിെൻറ പല ഭാഗങ്ങളിലും സാരമായ ഒടിവുകളും ക്ഷതങ്ങളുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട പാണ്ഡ്യൻ ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലാക്കിയിട്ടും ജീവൻ നിലനിര്‍ത്താനുള്ള ഒരു നടപടിയും ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് പരാതി. അഞ്ച് മണിക്കൂർ പ്രാണനുവേണ്ടി പിടഞ്ഞ യുവാവ് ഒടുവില്‍ ഡോക്ടര്‍മാരുടെ കനിവിന് കാത്തുനിൽക്കാതെ മരണത്തിന് കീഴടങ്ങിയെന്നാണ് ബന്ധുക്കളും ആരോപിക്കുന്നത്. സഹായികളാരുമില്ലാത്തതിനാൽ പാണ്ഡ്യെൻറ രക്തം, എക്സ്റേ, സ്കാനിങ് തുടങ്ങിയ പരിശോധനകള്‍ നടത്താന്‍ വൈകി.
ബന്ധുക്കൾ രാവിലെ ഏഴോടെ ആശുപത്രിയിലെത്തിയപ്പോഴേക്കും പാണ്ഡ്യെൻറ നില വളരെ മോശമായിരുന്നു. ഗുരുതരാവസ്ഥ ബന്ധുക്കൾ ഉടൻതന്നെ ഡോക്ടർമാരുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന്, പാണ്ഡ്യനെ മെഡിക്കൽ വാർഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മിനിറ്റുകള്‍ക്കകം മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.