Posted On
date_range Updated On
date_range സീറോ മലബാർ സഭക്ക് ഹൈദരാബാദിലും തമിഴ്നാട്ടിലും പുതിയ രൂപതകൾ
തിരുവനന്തപുരം: സീറോ മലബാർ സഭക്ക് ഹൈദരാബാദിലും തമിഴ്നാട്ടിലെ ഹോസൂരിലും പുതിയ രൂപതകൾ പ്രഖ്യാപിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിലാണ് ഹൈദരാബാദിലെ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാൻ . ഇരിങ്ങാലക്കുട രൂപതയിലെ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ ജോബി പൊഴേലി പറമ്പിലാണ് ഹോസൂർ രൂപതയുടെ പ്രഥമ മെത്രാൻ.
രൂപത പ്രഖ്യാപനവും ബിഷപ്പുമാരുടെ നിയമന അറിയിപ്പും തൃശൂർ, ഇരിങ്ങാലക്കുട കത്തീഡ്രലുകളിൽ വായിച്ചു. ഏഴര വർഷമായി മാർ റാഫേൽ തട്ടിൽ തൃശൂരിൽ സഹായമെത്രാനാണ്. തൃശൂർ വ്യാകുലമാതാവിൻ ബസിലിക്ക ഇടവകാംഗമാണ്. മോൺസിഞ്ഞോർ ജോബി പൊഴോലിപറമ്പിൽ മാള പുത്തൻവേലിക്കര ഇടവകാംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.