Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്; വൈകീട്ട് ലൈവിലൂടെ വിവരങ്ങൾ പുറത്തുവിടും
കോഴിക്കോട്: വിവാദമായ സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്. വൈകീട്ട് അഞ്ച് മണിക്ക് ഫേസ്ബുക്ക് ലൈവിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി.
'സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ്. അതും എന്‍റെയടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും'- എന്നാണ് സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചത്.
ഉച്ചക്ക് 12.10ന് മലയാളത്തിലിട്ട പോസ്റ്റ് പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.