അയാൾ കാപട്യക്കാരൻ; മോദിയുടെ ധ്യാനത്തെ ​പരിഹസിച്ച്​ സ്വാമി സന്ദീപാനന്ദഗിരി

കോഴിക്കോട്​: കേദാർനാഥിലെ രുദ്ര ഗുഹയിൽ ധ്യാനമിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്​ സ്വാമി സന് ദീപാനന്ദഗിരിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​. ഭഗവത്​ഗീതയിലെ കർമ്മയോഗത്തിൽ നിന്നുള്ള ഒരു ശ്ലോകം ഉദ്ധരിച്ച്​ അതി​​െൻറ സാരം വിശദീകരിച്ചു കൊണ്ടാണ്​ മോദിയുടെ പേരെടുത്തു പറയാതെയുള്ള പരിഹാസം.

“കർമ്മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരൻ
ഇന്ദ്രിയാർത്ഥാൻ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ’’

എന്ന ശ്ലോകമാണ്​ സ്വാമി സന്ദീപാനന്ദഗിരി ഫേസ്​ബുക്കിൽ കുറിച്ചത്​.

‘ഏതൊരു വിഡ്ഢിയാണോ കൈകാലുകൾ മുതലായ കർമ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസിൽ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചു കൊണ്ടിരിക്കുന്നത് അയാൾ മിഥ്യാചാരൻ (കാപട്യക്കാരൻ ) എന്നറിയപ്പെടുന്നു. ’(ഗീത കർമ്മയോഗം) എന്ന്​ ശ്ലോകത്തി​​െൻറ അർഥവും അദ്ദേഹം നൽകിയിട്ടുണ്ട്​.​

Full View

നൂറ്​ കണക്കിന്​ ആളുകളാണ്​ സന്ദീപാനന്ദഗിരിയുടെ പോസ്​റ്റ്​ പങ്കിട്ടത്​. സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിച്ചും മോദിയെ വിമർശിച്ചുമായി നിരവധി കമൻറുകളാണ്​ പോസ്​റ്റിന്​ ലഭിക്കുന്നത്​.

Tags:    
News Summary - swami sandheepananda giri mocks PM Modi's Meditation at Kedharnath -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.