സുരേഷ്ഗോപിയുടെ വിഷുക്കൈനീട്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഉദ്ഘാടനമാണെന്ന് എ. വിജയരാഘവൻ

തൃശൂർ: വിഷുകൈനീട്ട വിതരണ വിവാദത്തിൽ സുരേഷ്​​ ഗോപിക്കും ബി.ജെ.പിക്കുമെതിരെ വിമർശനം ശക്തമാക്കി സി.പി.എം. തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവർത്തനമാണ് സുരേഷ്ഗോപിയും ബി.ജെ.പിയും നടത്തുന്നതെന്നും അതിന്‍റെ ഉദ്ഘാടനമാണ് വിഷുക്കൈനീട്ട വിതരണമെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും ഇടതുമുന്നണി കൺവീനറുമായ എ. വിജയരാഘവൻ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമാണ് വിഷുക്കൈനീട്ടം പരിപാടി. ക്ഷേത്രങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്​. കൈനീട്ടം വാങ്ങുന്നവർ കാല് പിടിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. എന്തിനെയും ഹിന്ദുത്വത്തിന്‍റെ പേരിലാണ് ബി.ജെ.പി ന്യായീകരിക്കുന്നത്. കുഴല്‍പണത്തെയും ന്യായീകരിച്ചതും ഹിന്ദുത്വത്തിന്‍റെ പേരിലാണ്​. ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും കൊണ്ടുവരാനുള്ള ശ്രമമാണ് നടന്നത്​.

സുരേഷ്ഗോപി ബി.ജെ.പി നേതാവും പാർലമെന്‍റ്​ അംഗവുമാണ്. പാർലമെന്‍റിലും ബി.ജെ.പിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് അദ്ദേഹം എടുത്തത്​. ബി.ജെ.പിക്കാർ പല തരത്തിലും പ്രചാരണം നടത്താറുണ്ട്​. എന്നാൽ അതുപോലെയല്ല സുരേഷ്ഗോപി ചെയ്തത്. ഇത് തിരക്കഥയാണ്. കഥാപാത്രമായി തിരക്കഥക്കനുസരിച്ച് അഭിനയിക്കുകയാണ് സുരേഷ്ഗോപി. ആചാരത്തെ കൂട്ടിയിണക്കേണ്ടതില്ല. ജനവിരുദ്ധ പ്രവൃത്തികളെ എതിർക്കുമ്പോൾ ഹിന്ദുവിരുദ്ധതയും ആചാരവുമെന്ന്​ പറഞ്ഞ് വരികയാണ് ബി.ജെ.പിയെന്നും വിജയരാഘവൻ ആരോപിച്ചു.

Tags:    
News Summary - Suresh Gopi's Vishukaineettam is the inauguration of the election campaign. Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.