ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് മെൽബൺ ഗ്രൗണ്ടിലെ ഗാലറിയിൽ ഉയർത്തിയ പോസ്റ്റർ

ഇന്ത്യ പാകിസ്താനെ തകർത്ത മെൽബൺ ഗ്രൗണ്ടിലും 'ഭാരത് ജോഡോ യാത്ര'ക്ക് പിന്തുണ

ഇഞ്ചോടിച്ച് പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം തകർപ്പൻ വിജയം നേടിയ മത്സരവേദിയിൽ രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യെ പിന്തുണച്ച് പോസ്റ്റർ. ഇന്ത്യ-പാക് ട്വന്റി20 ലോകകപ്പ് മത്സരം നടന്ന മെൽബൺ ഗ്രൗണ്ടിലെ തിങ്ങി നിറഞ്ഞ ഗാലറിയിലാണ് ജോഡോ യാത്രയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തെലുങ്കാനയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് പോസ്റ്റർ ഉയർത്തി ജോഡോ യാത്രക്ക് പിന്തുണ അറിയിച്ചത്.

കോൺഗ്രസ് പ്രവർത്തകർ പദയാത്രയുടെ പോസ്റ്റർ ഉയർത്തി പിടിച്ചു നിൽകുന്നതിന്‍റെ ചിത്രം എം.കെ രാഘവൻ എം.പിയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയെ തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യുമെന്ന് രാഘവൻ എഫ്.ബിയിൽ കുറിച്ചു.


അവസാന പന്ത് വരെയും പോരാടണം. ജയിക്കില്ലെന്ന് തോന്നുന്നിടത്ത് നിന്ന് കൂടുതൽ കരുത്തോടെ, സമ്മർദങ്ങളെ അതിജയിച്ച് ഒടുവിൽ വിജയതീരമണയണം. ടീം ഇന്ത്യക്കും വിരാട് കോഹ്‌ലിക്കും അഭിന്ദനങ്ങൾ... -എം.കെ രാഘവന്‍റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിൽ വൻ ജനസ്വീകാര്യത ഏറ്റുവാങ്ങിയ രാഹുൽ ഗാന്ധിയും ഭാരത് ജോഡോ യാത്രയും ആന്ധ്രപ്രദേശിലൂടെയാണ് ഇപ്പോൾ പര്യടനം നടത്തുന്നത്.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.