കണ്ണൂർ: പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജയും വീണ്ടും നേർക്കുനേർ. 2011ലാണ് ഇരുവരും മുഖ്യ എതിരാളികളായി ഗോദയിലിറങ്ങിയത്. അന്ന് സണ്ണി ജോസഫിനോട് 3,440 വോട്ടുകൾക്കാണ് ശൈലജ പരാജയപ്പെട്ടത്.
പേരാവൂരിൽ ശൈലജക്ക് മൂന്നാം മത്സരമാണ്. 2006ൽ കോൺഗ്രസിലെ എ.ഡി. മുസ്തഫയെ 9,099 വോട്ടിന് പരാജയപ്പെടുത്തി ജയിച്ചു. ആ വിജയം ആവർത്തിക്കാനാണ് 2011ൽ വീണ്ടും മത്സരിച്ചത്. മൂന്നാമൂഴവുമായി ഇത്തവണയുമെത്തുന്നു.നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ചു തവണ മത്സരിച്ച ശൈലജ നാലു ജയങ്ങളോടെ 20 വർഷം ജനപ്രതിനിധിയായി. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലുമാണ് ജയം.
മട്ടന്നൂരിൽ കഴിഞ്ഞ തവണ 60,963 വോട്ടിന്‍റെ റെക്കോഡ് ഭൂരിപക്ഷത്തിലും വിജയിച്ചു. നിയമസഭയിൽ ആറാമത്തെ മത്സരമാണ് പേരാവൂരിലേത്. വടകര ലോക്സഭയിലേത് ഉൾപ്പെടെ ഏഴാമത് മത്സരവും. പേരാവൂരിൽ സണ്ണി ജോസഫിന് നാലാമൂഴമാണ്. 2011 മുതൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ രണ്ട് പ്രമുഖർ ഏറ്റുമുട്ടുന്നതോടെ പേരാവൂരിൽ ഇത്തവണ മത്സരം കനക്കുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.