തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിെൻറ ഭാഗമായി ഞായറാഴ്ച ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിൽ ഇളവ്. ആരാധനാലയങ്ങൾക്കും പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വിദ്യാർഥികൾ ഹാൾ ടിക്കറ്റും ഐ.ഡി കാർഡും കൈവശം വെക്കണമെന്നും നിർദേശമുണ്ട്.
ജൂൺ എട്ടിന് സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറന്നിരുന്നു. ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ച പ്രാർഥന നടക്കുന്ന സാഹചര്യവുമുണ്ട്. ഇതേ തുടർന്നാണ് സമ്പൂർണ ലോക്ഡൗണിൽ ഇളവ് അനുവദിച്ചതെന്നാണ് സൂചന.
അതേസമയം, നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഇതേ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും ഉയർന്നിരുന്നു. ഇതിൽ വ്യക്തത വരുത്തിയാണ് സർക്കാറിെൻറ ഉത്തരവ്. അതേസമയം, കടകൾ തുറക്കുന്നതിലും മറ്റു ആവശ്യങ്ങൾക്കായി വാഹനമോടിക്കുന്നതിനും ഇളവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.