തിരുവനന്തപുരം: കടക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്താൻ ശ്രമിച്ച് യുവാവ്. സംഭവത്തില്‍ പ്രതി മുഹമ്മദ് ഖാനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. യുവതിയുടെ പരാതി അനുസരിച്ച് ഇരുവരോടും എസ്.എച്ച്.ഒ സംസാരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
പെരുങ്കുളം സ്വദേശിയായ യുവതിയും മുഹമ്മദ് ഖാനും ഒരുമിച്ചായിരുന്നു താമസം. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. കുറച്ച് കാലമായി പ്രതി യുവതിയെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.
പ്രശ്നത്തിൽ എസ്.എച്ച്.ഒ ഇരുവരെയും വിളിച്ചിരുത്തി സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബാഗില്‍ നിന്ന് പ്രതി കത്തിയെടുത്ത് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. പൊലീസുകാർ സമയോചിതമായി ഇടപെട്ടതോടെ യുവതി രക്ഷപ്പെട്ടു. പൊലീസുകാർ യുവാവിനെ കീഴ്പ്പെടുത്തി.
അറസ്റ്റു ചെയ്ത പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.