കൊല്ലം: ശബരിമലയിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും നവംബർ ഒന്നിനാണ് സുധീഷ് കുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ അഞ്ചാം പ്രതിയും ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയുമാണ് സുധീഷ്.
ചെമ്പ് പാളി എന്ന് എഴുതിയതിലും ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. കേസിൽ അറസ്റ്റ് ചെയ്ത മുരാരി ബാബു, മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാർ എന്നിവർ ഇതിനകം ജാമ്യം നേടി പുറത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.