മതവികാരം ഇളക്കിവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി ഗണേഷ്‌കുമാർ

പത്തനാപുരം :മതപരമായ വികാരങ്ങൾ ഇളക്കിവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ. ബി. ഗണേഷ്‌കുമാർ കുറ്റപ്പെടുത്തി. പത്തനാപുരത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദേഹം. ദിശാബോധമുള്ള ബജറ്റാണ് സർക്കാറിന്റേത്. സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഒന്നും ചൂണ്ടികാണിക്കാൻ ഇല്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം രാവിലെ മുതൽ ശബരിമല വിഷയം ഉന്നയിക്കുന്നതെന്നും ഗണേഷ്‌കുമാർ ആരോപിച്ചു.

ഹൈകോടതി മേൽനോട്ടത്തിലാണ് ശബരിമല വിഷയത്തിൽ അന്വേഷണം നടക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് രണ്ട് എം. എൽ. എ. മാർ നിയമസഭക്ക് മുന്നിൽ സത്യാഗ്രഹം ഇരിക്കുന്നത്. ബാക്കി ഉള്ളവർ കൂടി പോയിരിക്കട്ടെ എന്നും മന്ത്രി പരിഹസിച്ചു.

വിശ്വാസികളെ കബളിപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇപ്പോൾ അവതരിപ്പിച്ച ബജറ്റ് നല്ലതാണെന്ന് പറഞ്ഞ് വോട്ട് പിടിക്കാൻ പ്രതിപക്ഷം തയാറുണ്ടോയെന്നും ഗണേഷ്‌കുമാർ ചോദിച്ചു.ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ അനുഭവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ജനങ്ങൾ വീണ്ടും ഇടത് സർക്കാരിനെ അധികാരത്തിൽ എത്തിക്കണമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

Tags:    
News Summary - Minister Ganesh Kumar says Congress is trying to fight elections by stirring up religious sentiments.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.