തൃശൂർ: കേവലം 11 ദിവസംകൊണ്ട് കേരളത്തിന് ലഭിച്ചത് ശരാശരി വേനൽമഴ. ‘ഫാനി’ ചുഴലിക ്കാറ്റ് നൽകുന്ന അധികമഴ ബോണസ് ആവും. വേനൽ അവസാനിക്കാൻ 35 ദിവസം കൂടി ശേഷിക്കേ അധികമ ഴ തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ചുട്ടുപൊള്ളിച്ച മാർച്ചിനും ഏപ്രിൽ പകുതിക്കും ശ േഷം വിഷുവിന് പിന്നാലെയാണ് വേനൽമഴ നന്നായി പെയ്തത്. 19 ശതമാനം കുറഞ്ഞെങ്കിലും 20ൽ താ ഴെ ശതമാനം ശരാശരിയിൽ ഉൾപ്പെടുത്തുന്ന രീതിയാണ് കലാവസ്ഥ വകുപ്പിനുള്ളത്. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 24വരെ 113.6 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. 92.4 ശതമാനമാണ് ലഭിച്ചത്. മഴ കിട്ടാതിരുന്ന കാസർകോട് ജില്ലയിൽ കഴിഞ്ഞ ആഴ്ച പെയ്തു.
കൂടുതൽ മഴ ലഭിച്ചത് മധ്യജില്ലകളിലാെണന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നാല് ജില്ലകളിൽ മാത്രം അധികമഴ കിട്ടി. ഇതിൽ തന്നെ, വയനാടാണ് കൂടുതൽ ലഭിച്ചത്- 68 ശതമാനം അധികം. 25 ശതമാനവുമായി തൃശൂർ രണ്ടാമതും 17ശതമാനവുമായി പത്തനംതിട്ട മൂന്നാം സ്ഥാനത്തും. എറണാകുളത്ത് ഒരു ശതമാനം കൂടുതൽ മഴ കിട്ടി. വല്ലാത ചുട്ടുപൊള്ളിയ പാലക്കാട് കുറവും കൂടുതലുമില്ല.
തെക്ക്, വടക്കൻ ജില്ലകളിലാണ് മഴക്കുറവ് അധികം ബാധിച്ചത്. മഴ ഏറെ വൈകി ലഭിച്ച കാസർകോട് 84 ശതമാനത്തിെൻറ കുറവാണുള്ളത്- കണ്ണൂർ (62), ആലപ്പുഴ (60), കോട്ടയം (56), തിരുവനന്തപുരം (55), കോഴിേക്കാട് (45), ഇടുക്കി (36), കൊല്ലം (28), മലപ്പുറം (07) എന്നിങ്ങനെ.
ഭൂഗർഭ ജലത്തിെൻറ കാര്യത്തിലും അനുകൂല ഘടകമാവുകയാണ് വേനൽമഴ. മഴ വൈകീട്ട് ഇടക്കിടെ ലഭിക്കുന്നതിനാൽ താരതമ്യേനെ ചൂട് കുറവുണ്ട്. സൂര്യകിരണങ്ങൾ മേഘങ്ങളിൽ തട്ടി ചിതറുന്നതാണ് ചൂട് കുറയാൻ കാരണം.
എന്നാൽ, പുഴുക്കം വല്ലാതെ അനുഭവെപ്പടുന്നുണ്ട്. ന്യൂനമർദ രൂപത്തിൽ നിന്നും അതിന്യൂനമർദത്തിലേക്ക് രൂപമാറ്റം സംഭവിക്കുകയും പിന്നീട് അതികഠിനവുമാകുന്നതോടെ ‘ഫാനി’ ചുഴലിക്കാറ്റിെൻറ സ്വാധീനം കേരളത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഖിക്കും പ്രളയത്തിനും പിന്നാലെ അതിജാഗ്രതയാണ് കലാവസ്ഥ വകുപ്പ് പുലർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.