കറന്‍സി പ്രതിസന്ധിയെന്ന് സംശയം: വ്യാപാരി തൂങ്ങി മരിച്ചനിലയില്‍

കണ്ണൂര്‍: കറന്‍സി പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂരിലെ ഇരിട്ടിയിൽ സിമൻറ്​ വ്യാപാരി തൂങ്ങി മരിച്ചു. ഇരിട്ടിക്കടുത്ത വിളക്കോട്ടെ വ്യാപാരി കെ. ബാബു (42)വിനെ തന്‍െറ കടമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കറന്‍സി പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാരം മന്ദീഭവിച്ചതിന്‍െറ പേരിലാണ് ആത്മഹത്യയെന്നാണ് സംശയിക്കുന്നത്.

നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥയെ തുടര്‍ന്ന് ബാബുവിന്‍െറ വ്യാപാരം പ്രതിസന്ധിയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പലരില്‍ നിന്നുമായി വന്‍ തുക ലഭിക്കാനുണ്ടായിരുന്നു. സിമന്‍റ് വാങ്ങിയ വകയില്‍ ഡീലര്‍മാര്‍ക്കും കടപ്പെട്ടു നില്‍ക്കുന്നതിന്‍െറ വേവലാതി പലരോടും പറഞ്ഞിരുന്നുവെന്നും വ്യാപാരികള്‍ അറിയിച്ചു.

Tags:    
News Summary - suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.