Posted On
date_range Updated On
date_range മുനമ്പം സ്റ്റേഷനിലെ പൊലീസുകാരന്‍റെ ആത്മഹത്യ; കേസുമായി ബന്ധപ്പെട്ടുണ്ടായ സൈബറാക്രമണം കാരണമെന്ന് നിഗമനം
കൊച്ചി: മുനമ്പം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വിനു വർഗീസ് ജീവനൊടുക്കി. കെടാമംഗലം സ്വദേശിയായ ഇയാളെ വീടിന്‍റെ രണ്ടാം നിലയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നേരം കാണാത്തതിനെ തുടർന്ന് ഭാര്യ മുകളിൽ ചെന്നപ്പോളാണ് 43കാരനായ വിനു വർഗീസിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിന്നും നേരിട്ട സൈബർ ആക്രമണത്തെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാധമിക നിഗമനം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീട്ടമ്മയെ അയൽവാസി അക്രമിച്ചതിന്‍റെ എഫ്.ഐ.ആർ തയ്യാറാക്കിയത് വിനു വർഗീസ് ആയിരുന്നു. ഈ കേസിൽ ഇയാൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. മൃതദേഹം നിലവിൽ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.