കോട്ടയം: ശ്രീവത്സം ഗ്രൂപ്പിെൻറ റിയൽ എസ്േറ്ററ്റ് അടക്കം മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇതിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്കും സംബന്ധിച്ച് സംസ്ഥാന ഇൻറലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഗ്രൂപ്പിനെ കൈയയച്ച് സഹായിച്ച ഭരണ-പ്രതിപക്ഷ നേതാക്കൾ, റവന്യൂ-രജിസ്ട്രേഷൻ -പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ അന്വേഷണ വലയിലാണ്.
ആദായനികുതി വകുപ്പിെൻറ അന്വേഷണ റിപ്പോർട്ടുകളും പരിശോധിക്കും. നാഗാലാൻഡ് ഡി.ജി.പിയടക്കമുള്ള ഉദ്യോഗസ്ഥരിൽനിന്ന് ഇൻറലിജൻസ് വിവരങ്ങൾ ശേഖരിച്ചു. ഇതിെൻറ തുടർഅന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ശ്രീവത്സം ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ, കൂടുതൽ വിശദാംശം വെളിപ്പെടുത്താനാവില്ലെന്നും ഇൻറലിജൻസ് മേധാവി പറഞ്ഞു.
ശ്രീവത്സം ഗ്രൂപ് സംസ്ഥാനത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയതലത്തിലെ പലർക്കും ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് അേന്വഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നും ഇൻറലിജൻസ് വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകി.മൊത്തം 450 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
മൂന്നാറിലും റിയൽ എസ്റ്റേറ്റ് നിക്ഷേപം
തൊടുപുഴ: അനധികൃത സ്വത്ത് സമ്പാദനത്തിന് അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പിെൻറ എം.കെ.ആർ. പിള്ളക്ക് മൂന്നാർ കേന്ദ്രീകരിച്ചും ഇടപാടുകൾ. ശ്രീവത്സം ഗ്രൂപ് മൂന്നാർ മേഖലയിൽ കോടികളുടെ റിസോർട്ടുകൾ വാങ്ങി മറിച്ചുവിറ്റു. ചിന്നക്കനാലിൽ വാങ്ങിയ രണ്ട് റിസോർട്ടുകൾ കോടികളുടെ ലാഭത്തിനാണ് മറിച്ചുവിറ്റത്.
പാപ്പാത്തിച്ചോലയിലെ വിവാദ കൈയേറ്റക്കാരെൻറ കൈവശമുണ്ടായിരുന്ന മതിയായ രേഖകളില്ലാത്ത റിസോർട്ടാണ് വാങ്ങിയത്. ചിന്നക്കനാൽ ജങ്ഷന് ചേർന്ന ‘ഫോർട്ട് മൂന്നാർ’ റിസോർട്ടിന് എതിർവശത്തുള്ള ‘മൂന്നാർ ക്രൗൺ’ റിസോർട്ടാണ് ഇവർ സ്വന്തമാക്കിയിരുന്നവയിൽ ഒന്ന്. പിന്നീട് മൂന്ന് കോടിയോളം രൂപക്ക് കോതമംഗലം സ്വദേശിക്ക് വിറ്റു.ചിന്നക്കനാലിൽ തന്നെയുള്ള ‘ഗ്രീൻ മൗണ്ട’ാണ് ശ്രീവത്സം മറിച്ചുവിറ്റ മറ്റൊരു റിസോർട്ട്. ഒന്നരക്കോടിയുടെ ഇടപാടാണ് ഇതിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.