കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശ്രീവത്സം ഗ്രൂപ്പിനും ഉടമ എം.കെ.ആര്. പിള്ളക്കും എതിരെ കൂടുതൽ തെളിവ് ലഭിച്ചതിനെത്തുടർന്ന് ആദായനികുതിവകുപ്പ് അന്വേഷണം വ്യാപിപ്പിക്കുന്നു. പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ ശേഖരിച്ചതിനുപുറമെ വസ്തു ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
ആദായനികുതി വകുപ്പിനെ േബാധിപ്പിച്ചതിെനക്കാൾ ആസ്തിയുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് ഹാജരാക്കിയ രേഖകളിലാണ് കൊച്ചി പനമ്പിള്ളി നഗറിൽ പാസ്പോർട്ട് ഓഫിസിന് സമീപം കോടികൾ വിലമതിക്കുന്ന വസ്തു ശ്രീവത്സം ഗ്രൂപ് വാങ്ങിയതായി കണ്ടെത്തിയത്. ബിനാമിപേരുകളിലും കണക്കിൽെപടുത്താതെയും പിള്ളയുടെ പേരിൽ ഇനിയും ആസ്തികൾ ഉള്ളതായി ആദായനികുതി വകുപ്പ് സംശയിക്കുന്നു.
കഴിഞ്ഞദിവസം പിള്ളയുടെ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ ആദായനികുതി വകുപ്പ് താല്‍ക്കാലികമായി കണ്ടുകെട്ടിയതിനുപിന്നാലെയാണ് അന്വേഷണം കൂടുതൽ മേഖലകളിേലക്ക് വ്യാപിപ്പിക്കുന്നത്. നാഗാലാൻഡ് അടക്കം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഉന്നതരടക്കം പലർക്കും പിള്ളയുടെ സ്ഥാപനങ്ങളിൽ വൻ േതാതിൽ നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് കെണ്ടത്തിയിരുന്നു. തുടർന്ന് ശ്രീവത്സം ഗ്രൂപ്പിെൻറ സ്വത്തുക്കളെക്കുറിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൈമാറി.
കേരളത്തിലും ഇതരസംസ്ഥാനത്തും പിള്ളയുടെയും ബിനാമികളുടെയും പേരിലുള്ള സ്ഥാപനങ്ങളും സ്വത്തും സംബന്ധിച്ച വിവരശേഖരണമാണ് നടക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കുറ്റം തെളിയുന്നതോടെ ബിനാമി നിയമ പ്രകാരമാകും നടപടികൾ. എം.കെ.ആർ. പിള്ളക്കും ബന്ധുക്കള്‍ക്കുമായി വിവിധസ്ഥലങ്ങളിലായി 600 കോടിയോളം രൂപയുടെ സ്വത്തുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.