പത്തനംതിട്ട: ശ്രീവത്സം ഗ്രൂപ്പിന് വയൽ നികത്തി കെട്ടിടം പണിയാൻ പത്തനംതിട്ട നഗരസഭ അനുമതിനൽകിയത് ഒടുവിൽ വിജിലൻസ് അന്വേഷണത്തിലേക്ക്. ശ്രീവത്സം ഗ്രൂപ് കെട്ടിടത്തിെൻറ അനുമതിയുൾപ്പെടെ മുന്‍ ഭരണസമിതിയുടെ കാലത്തെ അനധികൃത കെട്ടിടങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ അഴിമതി ആരോപണങ്ങളും വിജിലൻസ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താനാണ് പത്തനംതിട്ട നഗരസഭ കൗണ്‍സില്‍ യോഗത്തിെൻറ തീരുമാനം.
നഗരസഭയിലെ കോൺഗ്രസ് ഭരണസമിതിയിലെ അംഗങ്ങൾ തമ്മിലെ വടംവലിയുടെ പേരിൽ നടന്ന ആരോപണങ്ങൾ ഒടുവിൽ നിയമത്തിെൻറ വഴിയിലേക്ക് നീങ്ങുകയാണ്. ഇൗ കെട്ടിടം നിൽക്കുന്ന റിങ് റോഡിന് ചുറ്റുമുള്ള മിക്ക കെട്ടിടങ്ങളും തെറ്റായ വഴിയലൂടെ അനുമതി നേടിയെടുത്ത് നിർമിച്ചവയാണെന്ന് ആരോപണമുണ്ട്.
നേരേത്ത നഗരസഭ ഭരിച്ച ഇടതുപക്ഷവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസും ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളും ചേർന്നുള്ള കൂട്ടുകച്ചവടമാണ് കാലാകാലങ്ങളായി നടക്കുന്നതെന്നാണ് ആക്ഷേപം. നിരവധി സ്ഥാപനങ്ങൾ ഇത്തരത്തിൽ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കെട്ടിടവും റോഡും വരെ കൈക്കലാക്കിയിട്ടുണ്ട്. പ്രമുഖ ചിട്ടിക്കമ്പനിയുടെയും പ്രമുഖ പത്രസ്ഥാപനത്തിെൻറയും കെട്ടിടങ്ങൾ സംബന്ധിച്ചും ആക്ഷേപമുണ്ട്.
ശ്രീവത്സം ഗ്രൂപ്പിനെതിരെ നിരവധി ക്രമക്കേടുകളുടെ വാർത്തകൾ ഉയർന്നുവന്നതിെൻറ പശ്ചാത്തലത്തിലാണ് മറ്റ് അനധികൃത അനുമതികളുടെ കാര്യവും പുറത്തായത്. ഇതിനിടെ, ഉണ്ടായ ഫയൽ മുക്കലിൽ കോൺഗ്രസ് നേതാക്കളുടെ പങ്കും സംശയിക്കുന്നുണ്ട്. മുൻ ചെയർമാനാണ് ഫയൽ മുക്കിയതെന്നരീതിയിൽ കോൺഗ്രസ് അംഗങ്ങളും ചെയർപേഴ്സണും ആരോപണമുന്നയിച്ചതോടെ ചെയർപേഴ്സണിെൻറ നാടകമാണ് ഇതിനുപിന്നിലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹവും പ്രസ്താവനയിറക്കി.
ഇതിനിടെ, മറ്റു പല പ്രധാന ഫയലുകളും പലപ്പോഴായി കാണാതെപോയെന്ന് കൗൺസിലർമാർ പറയുന്നുണ്ട്. ശ്രീവത്സത്തിനെതിരെ വാർത്തകൾ വരുന്നതിനിടെ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് കെട്ടിടപ്രശ്നം സജീവചർച്ചയിലേക്ക് വന്നത്. 40 സെൻറ് സ്ഥലമാണ് നികത്തി നാലുനിലക്കെട്ടികം പണിഞ്ഞത്.
ആരോപണം അടിസ്ഥാനരഹിതമെന്ന്
പത്തനംതിട്ട: ശ്രീവത്സം ഗ്രൂപ്പിെൻറ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ആരംഭിക്കാൻ പോകുന്ന ശ്രീവത്സം സിൽക്സിെനതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശ്രീവത്സം ഗ്രൂപ്പിെൻറ അഭിഭാഷകനായ മുജീബ് റഹ്മാൻ അറിയിച്ചു. കേരള നെൽവയൽ-നീർത്തടസംരക്ഷണ നിയമത്തിന് വിരുദ്ധമായി നിലം നികത്തിയ സ്ഥലത്താണ് കെട്ടിടം നിർമിച്ചത് എന്നതരത്തിലുളള വാർത്തകൾ ശരിയല്ല. 2006ലാണ് കെട്ടിടം നിൽക്കുന്ന വസ്തു കേരള ഭൂവിനിയോഗ നിയമപ്രകാരം നികത്താൻ അനുമതികിട്ടിയത്.
നെൽവയൽ -നീർത്തട സംരക്ഷണനിയമം നിലവിൽവന്നത് 2008ൽ മാത്രമാണ്. അത്തരത്തിൽ അനുമതികിട്ടിയ വസ്തു നികത്തിയശേഷം 2014ൽ മാത്രമാണ് എറണാകുളം തൃക്കാക്കര സ്വദേശി കെ.സി. തോമസിൽനിന്ന് ശ്രീവത്സം ഗ്രൂപ് വാങ്ങിയത്. ഈ വസ്തുവിൽ കെട്ടിടനിർമാണത്തിന് നിയമാനുസൃത അനുമതിയും ലൈസൻസും ഉൾപ്പെടെ മുഴുവൻ നിയമപരമായ രേഖകളും ലഭിച്ചശേഷമാണ് കട ആരംഭിക്കാൻ പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.